November 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വനിത ജീവനക്കാര്‍ മാത്രമുള്ള ലുലുവിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ജിദ്ദയിലെ അല്‍ ജാമിയയിലുള്ള സ്റ്റോര്‍ 103 വനികളാണ് നടത്തുന്നത്


ജിദ്ദ: വനിത ജീവനക്കാര്‍ മാത്രമുള്ള ലുലുവിന്റെ ആദ്യ സ്‌റ്റോര്‍ ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ജാമിയയിലെ ലുലു എക്‌സ്പ്രസ് സ്റ്റോറിലാണ് വനിത ജീവനക്കാര്‍ മാത്രമുള്ള സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല 200 ഇടങ്ങളില്‍ സാന്നിധ്യമറിയിച്ച സാഹചര്യത്തിലാണ് വനിതകള്‍ മാത്രം നടത്തുന്ന സ്റ്റോറിന് ലുലു തുടക്കമിട്ടിരിക്കുന്നത്.

മഹ മുഹമ്മദ് അല്‍ഖര്‍നിയാണ് സ്‌റ്റോര്‍ ജനറല്‍ മാനേജര്‍. 103 വനിത ജീവനക്കാരാണ് കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള 37,000 ചതുരശ്ര അടി വലുപ്പമുള്ള പുതിയ സ്‌റ്റോറില്‍ ആകെയുള്ളത്. സൗദി അറേബ്യയില്‍ ലുലുവിന്റെ ഇരുപതാമത്തെ സ്റ്റോര്‍ ആണിത്.

  ഐസറിൽ പിഎച്ച്.ഡി

സൗദിയിലെ യുവാക്കള്‍ക്ക്, പ്രത്യേകിച്ച് കഴിവുള്ള വനിതകള്‍ക്ക് പരിശീലനവും തൊഴിലവസരവും നല്‍കാന്‍ ലുലു എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഈ ഉദ്യമം ഏറെ ദൂരം മുന്നോട്ടുപോകുമെന്നും നിരവധി തൊഴിലവസരങ്ങള്‍ക്ക് കാരണമാകുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രതീക്ഷ പ്രകടിപ്പിച്ചു. 800 വനിതകള്‍ ഉള്‍പ്പടെ മൂവായിരം സൗദി പൗരന്മാര്‍ നിലവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്.

Maintained By : Studio3