അര്‍ബന്‍ ലൈഫ് സ്മാര്‍ട്ട്‌വാച്ചുമായി ഇന്‍ബേസ്
4,999 രൂപയാണ് വില. ഇന്‍ബേസ് വെബ്‌സൈറ്റ് വഴി വാങ്ങാന്‍ കഴിയും
ന്യൂഡെല്‍ഹി: ഇന്‍ബേസ് ‘അര്‍ബന്‍ ലൈഫ്’ സ്മാര്‍ട്ട്‌വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് കോളിംഗ് സൗകര്യമാണ് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌വാച്ചിന്റെ പ്രധാന സവിശേഷത. 4,999 രൂപയാണ് വില. ഇന്‍ബേസ് വെബ്‌സൈറ്റ് വഴി വാങ്ങാന്‍ കഴിയും. ലോഞ്ച് ഓഫറായി ആയിരം രൂപ വിലക്കിഴിവ് ലഭിക്കും. അതായത്, 3,999 രൂപയ്ക്ക് ഇന്‍ബേസ് അര്‍ബന്‍ ലൈഫ് സ്മാര്‍ട്ട്‌വാച്ച് സ്വന്തമാക്കാം. ഡിവൈസ് വാങ്ങുന്ന സമയത്ത് പ്രൊമോ കോഡ് നല്‍കിയാല്‍ മതി. മാര്‍ച്ച് 5 വരെ ഈ ഓഫര്‍ ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക് ബാന്‍ഡിനൊപ്പം ജെറ്റ് ബ്ലാക്ക് കേസ്, ഫ്രോസ്റ്റ് വൈറ്റ് ബാന്‍ഡിനൊപ്പം സില്‍വര്‍ കേസ്, പിങ്ക് സാല്‍മണ്‍ ബാന്‍ഡിനൊപ്പം റോസ് ഗോള്‍ഡ് കേസ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. സ്മാര്‍ട്ട്ഫോണ്‍ ആക്സസറികളും വെയറബിളുകളും നിര്‍മിക്കുന്ന പ്രമുഖ ബ്രാന്‍ഡാണ് ഇന്‍ബേസ്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് സ്മാര്‍ട്ട്ഫോണുകളുമായി പെയര്‍ ചെയ്യാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണ്‍ എടുക്കാതെ കോളുകള്‍ ചെയ്യാം. 1.75 ഇഞ്ച് ഫുള്‍ ടച്ച് എച്ച്ഡി ഡിസ്പ്ലേ ലഭിച്ച സ്മാര്‍ട്ട്‌വാച്ചിന് 15 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയം സവിശേഷതയാണ്. ബ്ലൂടൂത്ത് 4.0 കണക്റ്റിവിറ്റി ലഭിക്കും. ഐപി67 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് ലഭിച്ചു.
ഹൃദയമിടിപ്പ് നിരക്ക് സെന്‍സര്‍, സ്ലീപ്പ് ട്രാക്കര്‍, രക്തത്തിലെ ഓക്‌സിജന്‍ അളക്കുന്നതിന് സെന്‍സര്‍, ഇസിജി മോണിറ്റര്‍ എന്നിവ സവിശേഷതകളാണ്. രക്തസമ്മര്‍ദ്ദ നില, കലോറി എന്നിവ നിരീക്ഷിക്കും.
ഉപയോക്താക്കളുടെ ശാരീരികക്ഷമത പ്രവര്‍ത്തനങ്ങള്‍ നീരിക്ഷിക്കാനും, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകള്‍, കോളുകള്‍, സന്ദേശങ്ങള്‍, കാലാവസ്ഥ അറിയിപ്പുകള്‍, കാമറ ആപ്ലിക്കേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നിവ ആക്സസ് ചെയ്യാനും കഴിയും.