Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് ശതമാനം വിപണി വിഹിത ലക്ഷ്യവുമായി മാക്സിസ് ടയേഴ്സ്  

ഈ ലക്ഷ്യം കൈവരിക്കുന്നതിന് 70 പ്രീമിയം ഡീലര്‍ ഷോറൂമുകള്‍ പുതുതായി ആരംഭിക്കും

കൊച്ചി: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ടയര്‍ കമ്പനികളിലൊന്നായ മാക്സിസ് ഇന്ത്യ നടപ്പു വര്‍ഷം കേരളത്തില്‍ ലക്ഷ്യമിടുന്നത് മൂന്ന് ശതമാനം വിപണി വിഹിതം. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി തുടക്കം കുറിച്ചു. സ്‌കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നീ വാഹനങ്ങള്‍ക്കുവേണ്ട ടയറുകളാണ് കൂടുതലായി പ്രചരിപ്പിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് 70 പ്രീമിയം ഡീലര്‍ ഷോറൂമുകള്‍ പുതുതായി ആരംഭിക്കും. ഇതോടൊപ്പം നിലവിലെ ശൃംഖല ശക്തമാക്കും.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

നിലവില്‍ കേരളത്തില്‍ 170 ഡീലര്‍ഷിപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2021 അവസാനത്തോടെ 250 ഡീലര്‍ഷിപ്പുകളായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രീമിയം ടയറുകളോടാണ്  താല്‍പ്പര്യമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ സാധ്യതകളാണ് കാണുന്നതെന്നും മാക്സിസ് ഇന്ത്യ മേധാവി ബിങ്ലിന്‍ വൂ പറഞ്ഞു. 2023 ഓടെ ഇന്ത്യയിലെ ഇരുചക്രവാഹന ടയറുകളുടെ 15 ശതമാനം വിപണി വിഹിതമെങ്കിലും നേടുകയും മാക്സിസ് ഇന്ത്യയുടെ ലക്ഷ്യമാണ്. ഇന്ത്യയില്‍ അഞ്ച് പ്ലാന്റുകള്‍ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്.

Maintained By : Studio3