Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍വസ്റ്റ് കേരള നിക്ഷേപക സംഗമം നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നൂറ് തികയുന്നു

1 min read

കൊച്ചി : ഇന്‍വസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍(ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില്‍ ആഗസ്റ്റ് മാസത്തോടെ നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നൂറെണ്ണമാകുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഐകെജിഎസിലെ വാഗ്ദാന പദ്ധതികളുടെ തത്സ്ഥിതി നിക്ഷേപകരില്‍ നിന്ന് തന്നെ അറിയുന്നതിന് വ്യവസായവകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള നിക്ഷേപക സംഗമത്തിലെ വാഗ്ദാന പദ്ധതികളില്‍ 21 ശതമാനം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് രാജ്യത്ത് തന്നെ ആദ്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് 50 ശതമാനമാക്കാനാണ് സര്‍ക്കാരിന്‍റെ പരിശ്രമം. നിക്ഷേപ പദ്ധതികളില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അത് നേരിട്ട് പരിഹരിക്കുന്നതിനായാണ് നിക്ഷേപക സംഗമം കെഎസ്ഐഡിസി നടത്തിയത്. 20 ഓളം നിക്ഷേപകര്‍ തങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. ഓരോ പ്രശ്നത്തിനും തത്സമയം തന്നെ മന്ത്രി പരിഹാരം നിര്‍ദ്ദേശിക്കുകയും അതത് വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമാണെങ്കില്‍ മന്ത്രിതല യോഗം വിളിക്കാമെന്നും അദ്ദേഹം ഉറപ്പു ന്ല്‍കി. നിക്ഷേപകര്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനു വേണ്ടി പദ്ധതി സ്ഥലത്ത് നിന്നും തത്സമയ വീഡിയോ കോള്‍ പരിശോധിച്ചും മന്ത്രി മേല്‍നടപടികള്‍ സ്വീകരിച്ചു. വിവിധ വകുപ്പുകളുടെ അനുമതികള്‍ ലഭിക്കുന്നതിന് വ്യവസായവകുപ്പിന് കീഴിലുള്ള ഡിഐസി, കെഎസ്ഐഡിസി, കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ നല്‍കുന്ന സഹകരണത്തില്‍ പൂര്‍ണതൃപ്തരാണെന്ന് നിക്ഷേപകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക തര്‍ക്കങ്ങള്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അനുമതികള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിന് വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് മുന്‍കയ്യെടുക്കുന്നതെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ കെഎസ്ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, വ്യവസായവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെഎസ് കൃപകുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 200 ലേറെ നിക്ഷേപകരും സംഗമത്തില്‍ പങ്കെടുത്തു.

  നുവേ.എഐ ടെക്നോപാര്‍ക്കില്‍

 

Maintained By : Studio3