November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐ ഐ എസ് ടിയിൽ ത്രിദിന ദേശീയ കോൺഫറൻസ്

1 min read

തിരുവനന്തപുരം : തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി ‘ഭക്ഷണവും സംസ്‌കാരവും: പരിണമിക്കുന്ന വീക്ഷണങ്ങളും മാതൃകകളും’ എന്ന വിഷയത്തിൽ 2023 ഡിസംബർ 13 മുതൽ 15 വരെ ത്രിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിക്കും. ഇൻസ്റ്റിറ്റ്യൂട്ടിലെ ഹ്യുമാനിറ്റീസ് വകുപ്പും ഐ.ക്യു.എ.സി.യും ചേർന്ന് കേരള സർവകലാശാലയിലെ സാംസ്കാരിക പഠന കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 13 ന് രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ വിശിഷ്ടാതിഥിയാകും. ഐഐഎസ്‌ടി ഡയറക്ടർ പ്രൊഫ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ, കേരള സർവകലാശാല ആർട്‌സ് ഫാക്കൽറ്റി ഡീൻ പ്രൊഫ. മീന ടി.പിള്ള, ഐഐഎസ്‌ടി രജിസ്‌ട്രാർ പ്രൊഫ.കുരുവിള ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾ, ക്രോസ്-കൾച്ചറൽ പഠനങ്ങൾ, ഇന്റർ ഡിസിപ്ലിനറി ഗവേഷണം, വിവിധ വിഷയങ്ങൾ തമ്മിലുള്ള സഹകരണ ശ്രമങ്ങൾ എന്നിവയുമായി ചേർന്നു പോകുന്നതാണ് കോൺഫറൻസിൻ്റെ ആശയങ്ങൾ. വിവിധ സർവകലാശാലകളെ പ്രതിനിധീകരിക്കുന്ന അക്കാദമിക വിദഗ്ധർ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവർ നയിക്കുന്ന പത്ത് വിദഗ്ധ സെഷനുകളും തൊണ്ണൂറ് പ്രബന്ധ അവതരണങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. പാനൽ ചർച്ചകൾ, പുസ്തക മേള, ചലച്ചിത്ര പ്രദർശനം, ആദിവാസി ഭക്ഷണ പാചക പ്രദർശനം എന്നിവയും ഉണ്ടാകും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3