Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ രണ്ട് ഫണ്ടുകളുമായി ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട്

1 min read

കൊച്ചി: ഐഡിഎഫ്സി മ്യുച്ച്വല്‍ ഫണ്ട് രണ്ട് നൂതനമായ ഫിക്സഡ് ഇന്‍കം ഫണ്ടുകള്‍ അവതരിപ്പിക്കുന്നു. ഐഡിഎഫ്സി ഗില്‍റ്റ് 2027 ഇന്‍ഡക്സ് ഫണ്ട്, ഐഡിഎഫ്സി ഗില്‍റ്റ് 2028 ഇന്‍ഡക്സ് ഫണ്ട് എന്നിങ്ങനെയാണ് പുതിയ ഫണ്ടുകള്‍. രണ്ട് ഫണ്ടുകളും ഓപ്പണ്‍-എന്‍ഡ് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഇന്‍ഡക്സ് ഫണ്ടുകളാണ്, അവ യഥാക്രമം ക്രിസില്‍ ഗില്‍റ്റ് 2027 സൂചികയും ഗില്‍റ്റ് 2028 സൂചികയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ട്രഷറി ബില്ലുകളിലും നിക്ഷേപിക്കും. പുതിയ ഫണ്ട് ഓഫര്‍ 12ന് ആരംഭിച്ച് 19ന് അവസാനിക്കും.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

അനിശ്ചിതമായി തുറന്നിരിക്കുന്ന സാധാരണ ഓപ്പണ്‍ എന്‍ഡ് മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമായി ടാര്‍ഗറ്റ് മെചച്ച്യൂറിറ്റി ഫണ്ടുകള്‍ക്ക് നിര്‍വചിക്കപ്പെട്ട മെച്ച്യൂറിറ്റി തീയതിയുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യം യൂണിറ്റ് ഉടമയ്ക്ക് തിരികെ നല്‍കും. കൂടാതെ, ഐഡിഎഫ്സിയുടെ ഗില്‍റ്റ് ഇന്‍ഡക്സ് ഫണ്ടുകള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഉറപ്പു നല്‍കുന്ന മികച്ച റേറ്റിംഗുള്ള വസ്തുക്കളില്‍ മാത്രമേ നിക്ഷേപിക്കുകയുള്ളൂ. ഇത് ക്രെഡിറ്റ് റിസ്ക്ക് കുറയ്ക്കും.

ഈ ഫണ്ടുകള്‍ ഹോള്‍ഡിംഗ് കാലയളവിലെ നിക്ഷേപങ്ങളുടെ ശേഷിക്കുന്ന മെച്ച്യൂരിറ്റിയെ ക്രമാനുഗതമായി കുറയ്ക്കുകയും അതുവഴി കാലാവധിയുടെ അപകടസാധ്യത കുറയ്ക്കുകയും പലിശനിരക്കുകളിലെ മാറ്റത്തിനുള്ള ഫണ്ടിന്‍റെ സെന്‍സിറ്റീവിറ്റി കുറയ്ക്കുകയും ചെയ്യും.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3