November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌ക്രീന്‍ ടൈം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും എങ്ങനെ ബാധിക്കുന്നു

വീഡിയോ ഗെയിം കളിക്കുന്ന ആണ്‍കുട്ടികളേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്ന പെണ്‍കുട്ടികള്‍ ഡിപ്രഷന്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത കുടുതല്‍

സ്‌ക്രീന്‍ ടൈം (ടിവി, ഫോണ്‍, ടാബ് തുടങ്ങിയ ഉപകരണങ്ങളുടെ സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന സമയം) ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നതെന്ന് പഠനം. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിരന്തരമായി വീഡിയോ ഗെയിം കളിക്കുന്ന ആണ്‍കുട്ടികളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സമയം ചിലവഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

വീഡിയോ ഗെയിം കളിക്കുന്ന പതിനൊന്ന് വയസുള്ള ആണ്‍കുട്ടിക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ഡിപ്രഷന്‍ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 24 ശതമാനം കുറവാണെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന പതിനൊന്ന് വയസുള്ള പെണ്‍കുട്ടിക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ഡിപ്രഷന്‍ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 13 ശതമാനം അധികമാണെന്നുമാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്‌ക്രീനുകള്‍ പലതരത്തിലുള്ള ആക്ടിവിറ്റികളാണ് സാധ്യമാക്കുന്നത്. ഇത്തരത്തിലുള്ള വിവിധ ആക്ടിവിറ്റികള്‍ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും അവ കുട്ടികള്‍ ഉള്‍പ്പടെയുള്ള ഉപയോക്താക്കളെ നല്ല രീതിയില്‍ സ്വാധീനിക്കുമോ എന്നും ചിന്തിച്ചായിരിക്കണം സ്്ക്രീന്‍ ടൈം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കേണ്ടതെന്ന് യൂണിവേഴ്‌സിറ്റി കൊളെജ് ഓഫ് ലണ്ടനില്‍ നിന്നുള്ള ആരോണ്‍ കന്‍ഡോല എന്ന ഗവേഷകന്‍ അഭിപ്രായപ്പെട്ടു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

വീഡിയോ ഗെയിം കളിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെങ്കിലും അത് ദോഷകരമാണെന്ന് തങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ ചില ഗുണങ്ങള്‍ അതിലൂടെ ഉണ്ടാകാമെന്നും കന്‍ഡോല പറഞ്ഞു. പകര്‍ച്ചവ്യാധിക്കാലത്ത് പ്രത്യേകിച്ച് യുവാക്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയിരുന്നു വീഡിയോ ഗെയിമുകള്‍.

കൗമാരപ്രായത്തിലുള്ള 11,341 കുട്ടികളുടെ സ്‌ക്രീന്‍ ടൈം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പഠനസംഘം ശേഖരിച്ചത്. സോഷ്യല്‍ മീഡിയ, വീഡിയോ ഗെയിം, ഇന്റെര്‍നെറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പതിനൊന്ന് വയസുള്ള കുട്ടികള്‍ എത്ര സമയം ചിലവഴിക്കുന്നുവെന്നും മൂന്ന് വര്‍ഷത്തിന് ശേഷം പതിനാലാം വയസില്‍ ഇവരില്‍ എത്രപേര്‍ ഒന്നിനും മൂഡ് ഇല്ലാതിരിക്കുക, സന്തോഷമില്ലായ്മ, ശ്രദ്ധക്കുറവ് തുടങ്ങി ഡിപ്രഷന്‍ ലക്ഷണങ്ങള്‍ കാണിച്ചുവെന്നും പഠനസംഘം വിലയിരുത്തി. ഫിസിക്കല്‍ ആക്ടിവിറ്റി കുറഞ്ഞ ആണ്‍കുട്ടികളില്‍ ഇത്തരം ഡിപ്രഷന്‍ ലക്ഷണങ്ങള്‍ വളരെ കുറവാണെന്നും വീഡിയോ ഗെയിമിലൂടെയുള്ള ഇടപെടലുകള്‍ അവര്‍ കൂടുതലായി ആസ്വദിക്കുന്നുണ്ടെന്നും അതവരെ സന്തോഷവന്മാരാക്കുന്നുണ്ടെന്നും ഗവേഷക സംഘം പറയുന്നു. ഈ വിഷയത്തില്‍ നേരത്തെ നടന്ന ഗവേഷണങ്ങളും ഇതേ രീതിയിലുള്ള നിരീക്ഷണങ്ങള്‍ തന്നെയാണ് നടത്തിയിരുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം ഒറ്റപ്പെടലെന്ന തോന്നല്‍ വര്‍ധിപ്പിക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3