November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നീര്‍ച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

1 min read

തിരുവനന്തപുരം: ലോക ജലദിനത്തില്‍ സംസ്ഥാനമൊട്ടാകെ പുഴ ശുചീകരണത്തിനും നീര്‍ച്ചാല്‍ വീണ്ടെടുപ്പിനുമായി നാടൊരുമിക്കുന്നു. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിന്റെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മാണിക്കല്‍ പഞ്ചാത്തിലെ വെമ്പായത്ത് കൈരളി ഓഡിറ്റോറിയത്തില്‍ വൈകുന്നരം 5 മണിക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യപൊതു വിതരണ മന്ത്രി ജി.ആര്‍.അനിലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ കാമ്പയിന്‍ വിശദീകരണം നടത്തും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ചല്ലിപ്പറമ്പ് തുപ്പം കുഴിത്തോട്, ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയിലുള്‍പ്പെടുത്തി കണ്ണാടിപ്പുഴ, തിരുവനന്തപുരത്ത് ശ്രീകാര്യം വാര്‍ഡില്‍ തലവരമ്പ് തോട്, വര്‍ക്കല കാക്കോട് തോട്, കഠിനംകുളം പഞ്ചാത്തിലെ കാവോട്ട്മുക്ക് തെക്കതില്‍ വയലിക്കട തോട്, ഇടുക്കിയിലെ മൂന്നാറില്‍ നല്ലതണ്ണി തോട്, കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലെ ചട്ടിയോള്‍ തോട്, കോഴിക്കോട് പടന്ന വളപ്പ് തോട്, ചങ്ങാരത്ത് പഞ്ചായത്തിലെ ചെറുപുഴ, തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി തോട്, എറണാകുളത്തെ നായരമ്പലം തുടങ്ങിയ ഇടങ്ങളിലാണ് ഇനി ഞാനൊഴുകട്ടെ കാമ്പയിന്റ ഭാഗമായി നാളെ പ്രധാനമായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനു പുറമെ നാളെ സംസ്ഥാനമൊട്ടാകെ വ്യത്യസ്തങ്ങളായ നൂറിലധികം കേന്ദ്രങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കും. നാളെ മുതല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ 5 വരെയാണ് മൂന്നാംഘട്ടത്തില്‍ സുപ്രധാന സ്ഥലങ്ങളിലെ പുഴകളുടേയും നീര്‍ച്ചാലുകളുടേയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. പശ്ചിമ ഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ ശുചീകരണവും മൂന്നാം ഘട്ടത്തില്‍ നടക്കും.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3