തൊഴിലുറപ്പില്‍ 90,500 കോടി ചെലവിട്ടു
1 min readനടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി 90,500 കോടി രൂപ ചെലവിട്ടതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് പദ്ധതി നടപ്പാക്കിയതിനു ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണെന്നും അവര്‍ വ്യക്തമാക്കി.
2020-21ലെ ബജറ്റില്‍ 61,500 കോടിയുടെ ചെലവിടലാണ് കണക്കുകൂട്ടിയിരുന്നത് എങ്കിലും കോവിഡ് 19 സാഹചര്യം കൂടി കണക്കിലെടുത്ത് ഇത് 1,11,500 കോടി രൂപയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു എന്നും മന്ത്രി അറിയിച്ചു.