10 മാസത്തില്‍ 650 പേരേ നിയമിക്കും
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എസ്എംഇ) ഫ്രീലാന്‍സറുടെയും വര്‍ദ്ധിച്ചുവരുന്ന പേയ്മെന്‍റ്, ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടുത്ത 10 മാസത്തിനുള്ളില്‍ സാങ്കേതികവിദ്യ, പ്രൊഡക്റ്റ്ഡ്, ബിസിനസ് ടീമുകളിലായി 650 ജീവനക്കാരെ നിയമിക്കുമെന്ന് ഫിന്‍ടെക് യൂണികോണ്‍ റേസര്‍പേ പ്രഖ്യാപിച്ചു.
650 പുതിയ തസ്തികകളില്‍ 350 എണ്ണം എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ് ടീമുകളെ വികസിപ്പിക്കുന്നതനു വേണ്ടിയായിരിക്കും.