September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായുവിലെ രോഗാണുക്കളെ ഇല്ലാതാക്കുന്ന അണുനാശിനിക്ക്‌  ആര്‍ജിസിബി അംഗീകാരം

1 min read

എയര്‍-കണ്ടീഷന്‍ ചെയ്ത, അടച്ചിട്ട മുറികളിലെ കൊറോണ വൈറസ് അടക്കമുള്ള കീടാണുക്കളെ നശിപ്പിച്ച് വായു അണുവിമുക്തമാക്കുന്നതിന് എയറോലിസ് 100 ശതമാനം ഫലപ്രദമാണെന്ന് ആര്‍ജിസിബിയുടെ സാക്ഷ്യപത്രം

തിരുവനന്തപുരം: കോവിഡ്-19നെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തി പകര്‍ന്നുകൊണ്ട് കേരളത്തില്‍ നിന്നുള്ള പന്‍ലിസ് ബയോസെക്യൂരിറ്റി സൊലൂഷന്‍സ് ലിമിറ്റഡിന്റെ എയറോലിസ് എയര്‍ സ്‌റ്റെറിലൈസറിന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) അംഗീകാരം. എയര്‍-കണ്ടീഷന്‍ ചെയ്ത, അടച്ചിട്ട മുറികളിലെ വായു അണുവിമുക്തമാക്കുന്നതിന് എയറോലിസ് 100 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമാക്കുന്ന ആര്‍ജിസിബി സാക്ഷ്യപത്രം ആര്‍ജിസിബി ഡയറക്ടര്‍ ചന്ദ്രബോസ് നാരായണനില്‍ നിന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഏറ്റുവാങ്ങി.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

വിസിബിള്‍ ലൈറ്റ് ഫോട്ടോ-കാറ്റലിറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എയറോലിസ് വായു അണുവിമുക്തമാക്കുന്നത്. നവീകരിച്ച ഐഎസ്ഒ മാനദണ്ഡങ്ങള്‍ പ്രകാരം സിംഗിള്‍-പാസ് രീതിയിലാണ് എയറോലിസ് എയര്‍ സ്്‌റ്റെറിലൈസറിന്റെ ഫലപ്രാപ്തി അളക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തിയതെന്ന് ആര്‍ജിസിബി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ എ, 2009 എച്ച്1എന്‍1 ഫ്്്‌ളൂ, കൊറോണ വൈറസ് ഇ ജീന്‍, എസ് ജീന്‍ എന്നീ രോഗാണുക്കളെ നശിപ്പിക്കുന്നതില്‍ എയറോലിസ് എഎസ്ആര്‍ 600 എന്ന അണുനാശിനി എത്രത്തോളം ഫലപ്രദമാണെന്നാണ് പരിശോധിച്ചത്. അണുനാശിനി പ്രയോഗിച്ചതിന് ശേഷം വായുവിലെ രോഗാണുക്കളുടെ സാന്നിധ്യം നിശ്ചിത ഇടവേളകളില്‍ ആര്‍ടി-പിസിആര്‍ പരിശോധനയിലൂടെ നിരീക്ഷിച്ചിരുന്നു.

നാല് ഇടവേളകളിലായി ഒരു മില്ലിമീറ്ററിലെ നൂറ് ദശലക്ഷത്തിലധികം വൈറസുകളെുടെ തോതാണ് അളന്നത്. ഒരു തവണ പ്രയോഗിച്ചാല്‍ അന്തരീക്ഷത്തിലെ ഇന്‍ഫ്‌ളുവന്‍സ എ, 2009 എച്ച്1എന്‍1-സൈ്വന്‍ ഫ്‌ളൂ, കൊറോണ വൈറസ് ഇ ജീന്‍, എസ് ജീന്‍ എന്നിവയെ നൂറ് ശതമാനം ഇല്ലാതാക്കാന്‍ എയറോലൈസ് എഎസ്ആര്‍ 600ന് കഴിയുമെന്ന് ആര്‍ജിസിബി സാക്ഷ്യപത്രത്തില്‍ പറയുന്നു. എയറോലൈസിലെ കാസ്‌കേഡ് ഓക്‌സിഡേഷന്‍ ടെക്‌നോളജി ഹാനികരമല്ലാത്ത പ്രകാശത്തെ ഉപയോഗിച്ച് നാനോ-കോട്ടഡ് കാറ്റലിസ്റ്റുകളെ ആക്ടിവേറ്റ് ചെയ്യിച്ച് രോഗാണുക്കളെ ബാഷ്പീകരിച്ച് കളയുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയുടെ ഫലമായി ഹാനികരമായ ഉപോല്‍പ്പന്നങ്ങളൊന്നും സൃഷ്ടിക്കപ്പെടുകയുമില്ല. ഹാനികരമായ കീടാണുക്കളെ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിന് പകരം വായുവിലെ മുഴുവന്‍ സൂക്ഷ്മാണുക്കളെയും കൊല്ലുകയാണ് ഈ അണുനാശിനിയുടെ പ്രവര്‍ത്തനരീതി. അതുമൂലം ഓഡിറ്റോറിയങ്ങള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങി എയര്‍കണ്ടീഷന്‍ ചെയ്ത അകത്തളങ്ങളിലും കീടാണു രഹിതമായ ആരോഗ്യപൂര്‍ണമായ അന്തരീക്ഷം ഉറപ്പാക്കാന്‍ സാധിക്കും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

കേരള സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പന്‍ലിസ് ബയോസെക്യൂരിറ്റി സൊലൂഷന്‍സ് ലിമിറ്റഡിന്റെ ഉല്‍പ്പന്നമാണ് എയറോലൈസ്. നിരവധി കാറ്റലിറ്റിക് സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചിട്ടുള്ള സിന്തറ്റിക് രസതന്ത്ര ശാസ്ത്രജ്ഞനായ സിറിയക് ജോസഫ് പാലക്കലിന്റെയും മംഗള്‍യാന്‍, ചന്ദ്രയാന്‍ അടക്കമുള്ള ബഹിരാകാശ പ്രോജക്ടുകള്‍ക്ക് ആവശ്യമായ യന്ത്രഭാഗങ്ങള്‍ വിതരണം ചെയ്യുന്ന സംരംഭകനായ കെ സി സഞ്ജീവിന്റെയും കൂട്ടായ ഗവേഷണത്തിന്റെ ഫലമാണ് എയറോലൈസ്.

Maintained By : Studio3