Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏപ്രില്‍ 1 മുതല്‍ 50 കോടിക്കു മുകളിലെ വരുമാനത്തിന് ഇ- ഇന്‍വോയ്സ് നിര്‍ബന്ധം

1 min read

ന്യൂഡെല്‍ഹി: 50 കോടിയിലധികം വാര്‍ഷിക വരുമാനമുള്ള ബിസിനസുകള്‍ക്ക് 2021 ഏപ്രില്‍ 1 മുതല്‍ ഇ-ഇന്‍വോയ്സുകള്‍ നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശയില്‍ ജിഎസ്ടി നിയമത്തില്‍ വരുത്തിയ മാറ്റം സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 500 കോടി രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ക്കായി ജിഎസ്ടി ഇ-ഇന്‍വോയ്സിംഗ് സംവിധാനം 2020 ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കിയിരുന്നു.

2021 ജനുവരി 1 മുതല്‍ 100 കോടി രൂപയുടെ വിറ്റുവരവുള്ള ബിസിനസുകളിലേക്ക് ഇ- ഇന്‍വോയ്സിംഗ് സമ്പ്രദായം വ്യാപിപ്പിച്ചു. ഇ-ഇന്‍വോയ്സിംഗിന് കീഴില്‍, നികുതിദായകര്‍ അവരുടെ ആന്തരിക സിസ്റ്റങ്ങളില്‍ (ഇആര്‍പി / എക്കൗണ്ടിംഗ് / ബില്ലിംഗ് സോഫറ്റ്വെയര്‍) ഇന്‍വോയ്സുകള്‍ സൃഷ്ടിക്കുകയും തുടര്‍ന്ന് ഓണ്‍ലൈനില്‍ ഇന്‍വോയ്സ് റഫറന്‍സ് പോര്‍ട്ടലില്‍ (ഐആര്‍പി) റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ഇന്‍വോയ്സുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഐആര്‍പി സാധൂകരിച്ച ശേഷം, ഡിജിറ്റല്‍ ഒപ്പിട്ട ഇ-ഇന്‍വോയ്സുകള്‍ ഒരു യൂനീക് ഇന്‍വോയ്സ് റഫറന്‍സ് നമ്പറും (ഐആര്‍എന്‍) ഒരു ക്യുആര്‍ കോഡും സഹിതം നികുതിദായകന് നല്‍കുന്നു.

Maintained By : Studio3