ഫെയിം സ്കീം 2024 വരെ നീട്ടി
1 min readന്യൂഡെല്‍ഹി: ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ഫെയിമിന്‍റെ കാലാവധി 2024 മാര്‍ച്ച് 31വരെ നീട്ടി. പദ്ധതിയുടെ ആദ്യ ഘട്ടം 2015 ഏപ്രില്‍ 1 ന് ആരംഭിച്ച് 2019 മാര്‍ച്ച് 31 വരെ ആയിരുന്നു. 2019 ഏപ്രില്‍ 1 ന് ആരംഭിച്ച രണ്ടാം ഘട്ടം (ഫെയിം -2) 2022 മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കേ ആണ് രണ്ട് വര്‍ഷത്തേക്ക് കൂടി പദ്ധതി നീട്ടത്.
കാലാവധി നീട്ടിയെങ്കിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ അനുവദിച്ച 10,000 കോടി രൂപയുടെ 5% അഥവാ 492 കോടി രൂപ മാത്രമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് വരെ ചെലവഴിക്കപ്പെട്ടിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതു ഗതാഗതവും ഷെയേര്‍ഡ് വാഹനങ്ങളും ഇലക്ട്രിക് രീതിയിലേക്ക് മാറുന്നതിനെ പിന്തുണയ്ക്കുന്നതിനും ചാര്‍ജിംഗ് സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനും സഹായിക്കുന്നതിനാണ് ഫെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫെയിം -2 പ്രകാരം അനുവദിച്ച പണം 500,000 ഇലക്ട്രിക് ത്രീ വീലറുകള്‍, 1 ദശലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, 55,000 ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍, 7,090 ഇലക്ട്രിക് ബസുകള്‍ എന്നിവയ്ക്ക് സബ്സിഡി നല്‍കുന്നതിന് ചെലവഴിക്കും. 2022 മാര്‍ച്ച് 31 വരെയുള്ള മൂന്നുവര്‍ഷത്തേക്കാണ് 10,000 കോടി രൂപയുടെ ബഡ്ജറ്റ് വിഹിതം