ജിപി സാമന്ത പുതിയ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍
1 min readന്യുഡെല്‍ഹി: ജി പി സമന്തയെ ഇന്ത്യയുടെ പുതിയ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനായി രണ്ടുവര്‍ഷത്തേക്ക് നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. റിസര്‍വ് ബാങ്കിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് വകുപ്പില്‍ ഉപദേശകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സമന്ത. ‘സ്റ്റാറ്റിസ്റ്റിക്സ്- പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായും ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ (സിഎസ്ഐ) ആയും ഡോ. ജി പി സാമന്തിനെ രണ്ടുവര്‍ഷത്തേക്ക് നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി,” പേഴ് സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇന്ത്യയുടെ നാലാമത്തെ സിഎസ്ഐയാണ് സാമന്ത. പ്രവിശ്യന്‍ ശ്രീവാസ്തവയുടെ കാലാവധി 2020 ഓഗസ്റ്റ് 31 ന് അവസാനിച്ചതിനെത്തുടര്‍ന്ന്, 1986 ബാച്ചിലെ മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ക്ഷത്രപതി ശിവജിക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ സ്റ്റാറ്റിസ്റ്റിക്സ്- പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയാ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരുന്നു.
സിഎസ്ഐ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ തലവനും ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയുമായിരിക്കുമെന്നും മൂന്ന് വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ അന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച ഒരു സെര്‍ച്ച് കമ്മിറ്റി വിവിധ പേരുകള്‍ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ നിയമനം നടത്തിയിരിക്കുന്നത്.
വ്യാവസായിക ഉത്പാദനം, ചില്ലറ പണപ്പെരുപ്പം, തൊഴില്‍-തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന സാമ്പത്തിക ഡാറ്റകള്‍ തയാറാക്കുന്നതില്‍ നേതൃപരമായ പങ്കാണ് സിഎസ്ഐ വഹിക്കുന്നത്.