November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗോള്‍ഡ്മാന്‍ സാക്‌സ് സൗദി അറേബ്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി

നിര്‍മാണം, ധനകാര്യം, കെട്ടിടനിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിത്തുടങ്ങി

റിയാദ്: എണ്ണവില വര്‍ധനയും ഉയര്‍ന്ന ഇന്ധനക്കയറ്റുമതിയും കണക്കിലെടുത്ത് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് സൗദി അറേബ്യയുടെ ഈ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും വളര്‍ച്ചാ നിഗമനം ഉയര്‍ത്തി. ഈ വര്‍ഷം സൗദിയിലെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 4.5 ശതമാനത്തില്‍ എത്തുമെന്നും 2022ല്‍ ഇത് 7 ശതമാനമാകുമെന്നും ഗോള്‍ഡ്മാന്‍ അനലിസ്റ്റായ ഫറൂഖ് സൂസ്സ പറഞ്ഞു. സൗദിയിലെ നിര്‍മാണം, ധനകാര്യം, കെട്ടിട നിര്‍മാണം തുടങ്ങിയ മേഖലകളിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കാര്യമായ വര്‍ധനവ് പ്രകടമായതായി ബാങ്ക് പറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

എണ്ണവില ബാരലിന് 70 ഡോളറിന് മുകളില്‍ എത്തിയതോടെ, രാജ്യത്തെ ഇന്ധന മേഖലയിലെ പ്രതിസന്ധികളില്‍ കാര്യമായ കുറവുണ്ടാകും. മാത്രമല്ല സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണക്കയറ്റുമതി സംബന്ധിച്ച അനുമാനത്തില്‍ 500,000 ബാരല്‍ കൂട്ടിച്ചേര്‍ത്ത് ഈ വര്‍ഷത്തെ പ്രതിദിന കയറ്റുമതി അനുമാനം 10 ദശലക്ഷം ബാരലാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അടുത്തവര്‍ഷം ഇത് ശരാശരി 10.5 ദശലക്ഷം ആയേക്കുമെന്നും ഫാറൂഖ് പറഞ്ഞു.

സൗദി സമ്പദ് വ്യവസ്ഥ വളര്‍ച്ച വീണ്ടെടുത്തുവെന്നതിന്റെ ഏറ്റവുമൊടുവിലത്തെ സൂചനയാണ് ഗോള്‍ഡ്മാന്‍ സാക്‌സ് സൗദി അറേബ്യയുടെ വളര്‍ച്ചാ നിഗമനങ്ങളില്‍ വരുത്തിയ പരിഷ്‌കാരം. ഈ വര്‍ഷം 3.2 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നതെന്ന് സൗദി ധനമന്ത്രാലയം ജനുവരിയില്‍ പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധിയുടെയും എണ്ണവിലത്തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ സൗദി സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം കാര്യമായ തകര്‍ച്ച നേരിട്ടിരുന്നു. അതേസമയം അന്താരാഷ്ട്ര നാണ്യനിധി ഈ വര്‍ഷം സൗദി സമ്പദ് വ്യവസ്ഥയില്‍ 2.1 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

സര്‍ക്കാര്‍ പുറത്തുവിട്ട ആദ്യപാദ സാമ്പത്തിക റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമായി സൗദിയുടെ വളര്‍ച്ചാ അനുമാനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡില്‍ സൗദി ഉപഭോക്താക്കളില്‍ നിന്നും ആദ്യപാദത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി ഫാറൂഖ് പറഞ്ഞു. ചിലവിടല്‍ ഇടിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തിന് ശേഷം മൂലധനം വര്‍ധി്ച്ചതാണ് ഉപഭോക്തൃ ആവശ്യകത ഉയരാന്‍ കാരണമായത്. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സ്വകാര്യ ഉപഭോഗം കൂടുന്നത്. എണ്ണക്കയറ്റുമതി വെട്ടിക്കുറച്ചതിന്റെ ഭാഗമായി കയറ്റുമതിയിലുണ്ടായ മൊത്തത്തിലുള്ള കുറവ് തുടരും. അതേസമയം ആഗോളതലത്തില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഏഷ്യയിലും യൂറോപ്പിലും യുഎസിലും എണ്ണയ്ക്ക് ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ സൗദി ഉല്‍പ്പാദനം വന്‍തോതില്‍ ഉയര്‍ത്തുമെന്നാണ് ചില വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3