തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകാൻ ജിയോജിത്

കൊച്ചി: വിവിധ വിഷയങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാന്‍ താല്‍പര്യപ്പെടുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് മുതലായവയ്ക്കായി പ്രതിവര്‍ഷം 25,000 രൂപ വരെസ്‌കോളര്‍ഷിപ് നല്‍കും.
പത്താം ക്ലാസ്സിലും പ്ലസ്ടുവിലും 80 ശതമാനത്തിന് മുകളില്‍മാര്‍ക്ക് നേടി, ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷംരൂപയില്‍ താഴെ ആയിരിക്കണം. ജിയോജിത്തിന്റെ സിഎസ്ആര്‍ വിഭാഗമായ ജിയോജിത് ഫൗണ്ടേഷന്‍ വഴിയാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണംചെയ്യുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995483998 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയില്‍: deepak_john@geojit.com