September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫ്യുച്ചര്‍- ആര്‍ഐഎല്‍ ഇടപാട് തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ

1 min read

ബിയാനിയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കള്‍ എറ്റെടുക്കാന്‍ നിര്‍ദേശിട്ട ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു

ന്യൂഡെല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെയും റിലയന്‍സ് റീട്ടെയിലിനെയും 24,713 കോടി രൂപയുടെ കരാര്‍ നടപ്പാക്കുന്നതില്‍ നിന്ന് വിലക്കിയ സിംഗിള്‍ ജഡ്ജി ബെഞ്ച് ഉത്തരവ് ഡെല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ ഈ കരാറിനെ എതിര്‍ത്ത് നല്‍കിയ ഹര്‍ജിയിലാണ് നേരത്തേ സിംഗിള്‍ ബെഞ്ച് വിധി വന്നിരുന്നത്. കിഷോര്‍ ബിയാനി നേതൃത്വം നല്‍കുന്ന കമ്പനി തങ്ങളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് ആര്‍ഐഎലുമായി ഇടപാടില്‍ ഒപ്പുവെച്ചതെന്നാണ് ആമസോണിന്‍റെ ആരോപണം.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

സിംഗിള്‍ ബെഞ്ചിന്‍റെ മാര്‍ച്ച് 18 ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഫ്യൂച്ചര്‍ ഗ്രൂപ്പ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആമസോണിന് നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം ഏപ്രില്‍ 30 ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ബിയാനിയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കള്‍ എറ്റെടുക്കാന്‍ നിര്‍ദേശിട്ട ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. ഏപ്രില്‍ 28 ന് കോടതിയില്‍ ഹാജരാകാന്‍ ഇവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

സിംഗപ്പൂര്‍ ആര്‍ബിട്രേറ്ററുടെ ഉത്തരവ് ഫ്യൂച്ചര്‍ ഗ്രൂപ്പ് മനപ്പൂര്‍വ്വം ലംഘിച്ചുവെന്നും റിലയന്‍സുമായുള്ള ഇടപാടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് ജെ ആര്‍ മിധ മാര്‍ച്ച് 18 ന് ഉത്തരവിട്ടത്. അടിയന്തര ആര്‍ബിട്രേറ്ററുടെ ഉത്തരവ് ലംഘിച്ചതിന് സിവില്‍ ജയിലില്‍ മൂന്ന് മാസം തടങ്കലില്‍ വയ്ക്കാതിരിക്കാന്‍ കാരണം കാണിക്കണമന്നെും കോടതി അവരോട് ആവശ്യപ്പെട്ടു. ഫ്യൂച്ചര്‍ ഗ്രൂപ്പിനും അതിന്‍റെ ഡയറക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ പിഴ ചുമത്തിയ കോടതി അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചു.

തങ്ങളുടെ റീട്ടെയില്‍, ഹോള്‍സെയ്ല്‍ ആസ്തികള്‍ റിലയന്‍സ് റീട്ടെയിലിന് വില്‍ക്കുന്നതിനായി 24,713 കോടി രൂപയുടെ കരാര്‍ 2020 ഓഗസ്റ്റ് 29നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. 2019ല്‍ ഫ്യൂച്ചര്‍ കൂപ്പണ്‍സിലെ 49 ശതമാനം ഓഹരി 1,500 കോടി രൂപയ്ക്ക് വാങ്ങിയ ആമസോണ്‍ ഇതിനെതിരേ രംഗത്തുവരികയായിരുന്നു. ഫ്യൂച്ചര്‍ കൂപ്പണ്‍സിലെ പങ്കാളിത്തത്തിന്‍റെ ഫലമായി ഫ്യൂച്ചര്‍ റീട്ടെയിലിലെ 3.5 ശതമാനം ഓഹരികള്‍ പരോക്ഷമായി തങ്ങളുടെ കൈവശമാണെന്നും അതിനാല്‍ ആര്‍ഐഎലുമായുള്ള കരാറുമായി മുന്നോട്ടുപോകുന്നത് തങ്ങളുമായുള്ള കരാറിന്‍റെ ലംഘനമാണെന്നും ആമസോണ്‍ ചൂണ്ടിക്കാണിക്കുന്നു. 2020 ഒക്ടോബര്‍ 25 ന് സിംഗപ്പൂര്‍ വ്യവഹാര കോടതി ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ചു.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3