September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അതിര്‍ത്തികടന്നവര്‍ക്ക് അഭയം നല്‍കണമെന്ന് മോദിയോട് മിസോറാം

ന്യൂഡെല്‍ഹി: മ്യാന്‍മാര്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍ നല്‍കണമെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞമാസം സെന്യം അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് മിസോറാമിലേക്ക് അയല്‍ രാജ്യത്തുനിന്നും സംസ്ഥാനത്തേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടായത്. അവര്‍ക്ക് അഭയവും ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കണമെന്നായിരുന്നു സോറംതംഗയുടെ ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി.

മ്യാന്‍മാറില്‍ നിന്ന് അതിര്‍ത്തി കടന്ന് അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ തടയാന്‍ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും അസം റൈഫിള്‍സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് എന്നിവര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടിയത്. ആഭ്യന്തര ന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ മിസോറാമിന് സ്വീകാര്യമല്ല എന്ന് സോറംതംഗ പറഞ്ഞു.

“ചില വിദേശനയ പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു, അവിടെ ഇന്ത്യ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്. എന്നിരുന്നാലും, ഈ മാനുഷിക പ്രതിസന്ധിയെ നമുക്ക് അവഗണിക്കാനാവില്ല,” മുഖ്യമന്ത്രി കത്തില്‍ പറയുന്നു. മിസോറാമിലെ ലോക്സഭാ, രാജ്യസഭാ എംപിമാര്‍ വിഷയത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെയും സന്ദര്‍ശിച്ചു. ഇക്കാര്യം പാര്‍ലമെന്‍റില്‍ ചര്‍ച്ചയാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് സോറംതംഗ കത്തില്‍ പറഞ്ഞു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

അതിര്‍ത്തിയില്‍ സര്‍ക്കാര്‍ സുരക്ഷ കര്‍ശനമാക്കിയതിനിടയില്‍ സോറംതംഗ മ്യാന്‍മറിന്‍റെ വിദേശകാര്യ മന്ത്രി സിന്‍ മാര്‍ ആങുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആങുമായി ചര്‍ച്ച നടത്തിയ ശേഷം സോറംതംഗ ട്വീറ്റ് ചെയ്തു: ‘ഇന്ന് രാവിലെ മ്യാന്‍മറിന്‍റെ വിദേശകാര്യ മന്ത്രി സിന്‍ മാര്‍ ആങുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും മ്യാന്‍മാറിനൊപ്പമുണ്ടെന്ന് അദ്ദേഹം ട്വീറ്റുചെയ്തു. മുഖ്യമന്ത്രിയും മ്യാന്‍മര്‍ മന്ത്രിയും തമ്മിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് മിസോറം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിന്നീട് വിശദീകരിച്ചു.

സംസ്ഥാന പാര്‍ലമെന്‍റ് അംഗവും ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്‍റെ (എംഎന്‍എഫ്) മുതിര്‍ന്ന നേതാക്കളും അടങ്ങുന്ന മിസോറം സര്‍ക്കാര്‍ പ്രതിനിധികള്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം. വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ എന്നിവരുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മിസോറാമില്‍ അഭയം തേടിയ മ്യാന്‍മാര്‍ പൗരന്മാരെ ബലമായി തിരിച്ചയക്കരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

മിസോറാമിലെ രാജ്യസഭാ അംഗം കെ.വന്‍ലാല്‍വേനയുടെ അഭിപ്രായത്തില്‍ തുടക്കത്തില്‍ 150 പോലീസ് ഉദ്യോഗസ്ഥരടക്കം 300 മ്യാന്‍മര്‍ പൗരന്മാര്‍ അതിര്‍ത്തി കടന്നിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. എന്നാല്‍ പിന്നീട് ഈ സംഖ്യ വര്‍ധിട്ടതായി പ്രദേശവാസികളും ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. മ്യാന്‍മാറില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് അഭയം നല്‍കണമെന്ന് മുഖ്യമന്ത്രി സോറംതംഗയുടെ നിര്‍ദേശപ്രകാരം മിസോറാം സംഘം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയോട് ആവശ്യപ്പെട്ടതായി ഐസ്വാളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അയല്‍ രാജ്യത്തെ സ്ഥിതി സാധാരണ നിലയിലാകുന്നതുവരെ ഈ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള സാധ്യത തള്ളിക്കളയുന്നതിനിടെ, മിസോറാമില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ ദുരിതാശ്വാസ നടപടികള്‍ നല്‍കുന്നതിന്

കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ സംഘത്തിലെ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ സജീവമായ പങ്ക് വഹിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. മ്യാന്‍മറിലെ ജനാധിപത്യ പുനഃസ്ഥാപനത്തിനായി പോരാടുന്ന ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ശക്തമായ ശബ്ദം ഉയര്‍ത്തണമെന്നും സംസ്ഥാനം ഒദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

മിസോറാമിന്‍റെ ലോക്സഭാംഗം സി ലാല്‍റോസംഗ, രാജ്യസഭാ അംഗം കെ വന്‍ലാല്‍വേന, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എച്ച് റമ്മവി, മിസോ ദേശീയ മുന്നണി ഉപദേഷ്ടാവ് റോസാങ്സുവാല എന്നിവരടങ്ങുന്ന നാലംഗ സംഘവും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് സമാനമായ അഭ്യര്‍ത്ഥന നടത്തി. സൈനിക ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ദുരവസ്ഥ പരിഗണിക്കണമെന്നും ഇന്ത്യയിലേക്ക് കടക്കുന്ന മ്യാന്‍മര്‍ അഭയാര്‍ത്ഥികളോടുള്ള നയം ഇളവ് ചെയ്യണമെന്നും കഴിഞ്ഞയാഴ്ച രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ അവന്‍ലാല്‍വേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ഈ അഭയാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും എന്‍ജിഒകളും അടിയന്തര സഹായവും പാര്‍പ്പിടവും നല്‍കുന്നുണ്ടെന്ന് മിസോറം പ്രസ്താവനയില്‍ പറയുന്നു. മിസോറാമിന്‍റെ അതിര്‍ത്തിക്ക് ഇരുവശത്തും താമസിക്കുന്നവര്‍തമ്മില്‍ കുടുംബന്ധങ്ങള്‍ നിലവിലുണ്ട്. ഇക്കാര്യവും സംസ്ഥാനം കേന്ദ്രത്തിനുമുമ്പില്‍ ചൂണ്ടിക്കാട്ടുന്നു.

 

Maintained By : Studio3