ബഹിരാകാശമേഖലയില്‍ ഫ്രാന്‍സിന്റെ 600ദശലക്ഷം ഡോളര്‍ നിക്ഷേപം
1 min readപാരീസ്: യുഎസ്, ഏഷ്യന്‍ മത്സരങ്ങളെ മറികടക്കുന്നതിനായി ബഹിരാകാശ വ്യവസായത്തില്‍ മേല്‍ക്കൈ നേടുന്നതിന് ഫ്രാന്‍സ് 500 ദശലക്ഷം യൂറോ (609.5 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. വടക്കന്‍ ഫ്രാന്‍സില്‍ വെര്‍നോണില്‍ ആരിയേല്‍ ഗ്രൂപ്പ് എയ്‌റോസ്‌പേസ് കമ്പനി സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം. രണ്ടു വര്‍ഷത്തെ നിക്ഷേപ പദ്ധതി കാരിയര്‍ റോക്കറ്റുകള്‍ ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പദ്ധതികളെ നിക്ഷേപം വേഗത്തിലാക്കും.
പുതിയ റോക്കറ്റ് എഞ്ചിന്‍, ഹൈഡ്രജന്‍ പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകള്‍ എന്നിവ വികസിപ്പിക്കുന്നതിന് 30 ദശലക്ഷം യൂറോ നിക്ഷേപിക്കും. ബഹിരാകാശരംഗത്ത് കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യമായി ഫ്രാന്‍സ് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സമീപ വര്‍ഷങ്ങളില്‍ അമേരിക്കന്‍, ഏഷ്യന്‍ മത്സരങ്ങള്‍ ഈ രംഗത്ത് ഉണ്ടാകുന്നുണ്ട്. അതിനാല്‍ നാം സ്വയം സംഘടിക്കേണ്ടതുണ്ട്. അനാവശ്യ യൂറോപ്യന്‍ മത്സരം കുറയ്ക്കുകയും യൂറോപ്യന്‍ നിക്ഷേപം തുടരുകയും കൂടുതല്‍ നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്-മാക്രോണ്‍ പറഞ്ഞു.