October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെഇഇ പരിശീനത്തിന് ആമസോണ്‍ അക്കാഡമി

1 min read

എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിനായുള്ള ജെഇഇ (ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ)-ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ആമസോൺ അക്കാദമി ആരംഭിക്കുമെന്ന് ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളുലെ ക്യൂറേറ്റഡ് ലേണിംഗ് മെറ്റീരിയൽ, തത്സമയ പ്രഭാഷണങ്ങൾ, സമഗ്രമായ വിലയിരുത്തലുകൾ എന്നിവയിലൂടെ ജെഇഇയ്ക്ക് ആവശ്യമായ ആഴത്തിലുള്ള വിജ്ഞാനവും പരിശീലന രീതികളും ഈ ഓൺ‌ലൈൻ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. ആമസോൺ അക്കാദമിയുടെ ബീറ്റ പതിപ്പ് വെബിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും സൌജന്യമായി ലഭ്യമാകും.

വ്യവസായ വിദഗ്ധരുടെ പ്രത്യേകമായി തയ്യാറാക്കിയ മോക്ക് ടെസ്റ്റുകൾ, സൂചനകളോടെ തിരഞ്ഞെടുത്ത 15,000-ത്തിലധികം ചോദ്യങ്ങൾ, പരിശീലനത്തിനായി ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന സൊലൂഷനുകള്‍ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങള്‍ ലോഞ്ചിംഗിന് ശേഷം ആമസോൺ അക്കാദമി വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യും. ജെഇഇ അനുഭവം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ആമസോൺ അക്കാദമി നിശ്ചിത ഇടവേളകളിൽ തത്സമയ ഓൾ ഇന്ത്യ മോക്ക് ടെസ്റ്റുകളും (എഐഎംടി) നടത്തും.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്
Maintained By : Studio3