Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫാഷന്‍- ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളുടെ ഇ-വില്‍പ്പനയില്‍ 20-30% ഇടിവ്

1 min read

കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ ഇ-കൊമേഴ്സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് കോവിഡ് 19 സാഹചര്യമൊരുക്കിയിരുന്നു

ന്യൂഡെല്‍ഹി: കോവിഡ് 19 രണ്ടാം തരംഗം രാജ്യത്തെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ മാത്രമല്ല, ഇ-കൊമേഴ്സ് വില്‍പ്പനയിലും പ്രതിഫലനം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ ഫാഷന്‍-റീട്ടെയ്ല്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 20-30 ശതമാനം ഇടിവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്കമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ ഇ-കൊമേഴ്സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് കോവിഡ് 19 സാഹചര്യമൊരുക്കിയിരുന്നു. ലോക്ക്ഡൗണുകളും സാമൂഹ്യ അകലം സംബന്ധിച്ച ബോധവത്കരണവും നിരവധി പുതിയ ഉപഭോക്താക്കളെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചു. എന്നാല്‍ ഇപ്പോള്‍ ആശങ്കയുണര്‍ത്തുന്നതും അനിശ്ചിതത്വം നിറഞ്ഞതുമായ സാഹചര്യം ഇ-കൊമേഴ്സിലേക്കും പടരുന്നുണ്ട്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

പ്രിയപ്പെട്ടവരുടെയും തങ്ങളുടെയും ആരോഗ്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നതും സാമ്പത്തികമായ അനിശ്ചിതത്വവും ഷോപ്പിംഗ് വെട്ടിക്കുറയ്ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ഏപ്രില്‍ ആദ്യം മുതല്‍ തന്നെ പല ബ്രാന്‍ഡുകളും പ്ലാറ്റ്ഫോമുകളും വിവിധ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മാര്‍ക്സ് & സ്പെന്‍സര്‍ 50 ശതമാനം വരെ റിഡക്ഷന്‍ നല്‍കുന്നു. അസിക്സ് എല്ലാ ഉല്‍പ്പന്നങ്ങളിലും 40 ശതമാനം റിഡക്ഷന്‍ നല്‍കുന്നു, ഒപ്പം 15 ശതമാനം വരെ അധിക റിഡക്ഷനും ലഭ്യമാകാം. ജാക്ക്& ജോണ്‍സ് 50 ശതമാനം റിഡക്ഷനിലാണ് ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നത്. സെലിയോ 40 ശതമാനം റിഡക്ഷനും പ്രീ പെയ്ഡ് ഓര്‍ഡറുകളില്‍ 10 ശതമാനം റിബേറ്റും നല്‍കുന്നു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

എന്നാല്‍ വലിയ അളവില്‍ റിഡക്ഷന്‍ നല്‍കുന്നതില്‍ കാര്യമില്ലെന്നാണ് മറ്റു പല ബ്രാന്‍ഡുകളും കരുതുന്നത്. വലിയ നഗരങ്ങളിലെ മാളുകളും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇതേ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ ഓണ്‍ലൈനിലും വിവേചനപരവും കരുതലോടെയുള്ളതുമായ വാങ്ങല്‍ നടത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Maintained By : Studio3