മുളപ്പിച്ച ആഹാരസാധനങ്ങള്‍ ദിവസേന കഴിച്ചാല്‍ ഒരുപാടുണ്ട് നേട്ടങ്ങള്‍
പോഷകങ്ങളുടെ കലവറയാണെന്നത് മാത്രമല്ല, മറ്റ് അനവധി ആരോഗ്യപരമായ നേട്ടങ്ങള്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ക്കുണ്ട്.
ശരിയായ ആരോഗ്യത്തിന് ദിവസവും ആഹാരത്തില്‍ പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ധാന്യങ്ങളും പയറുവര്‍ഗങ്ങളും ധാരാളമായി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ദിവസേന മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതും. ധാന്യങ്ങളും പയറുവര്‍ഗങ്ങളും മുളപൊട്ടി ദിവസങ്ങള്‍ക്കുള്ളില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൃത്യമായ താപനിലയിലും അനുയോജ്യമായ അന്തരീക്ഷത്തിലും വിത്തുകളും ധാന്യങ്ങളും നിശ്ചിത മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുമ്പോഴാണ് മുള പൊട്ടല്‍ നടക്കുന്നത്.
സാധാരണയായി ചെറുപയറാണ് നാം കൂടുതലായും മുളപ്പിച്ച് കഴിക്കുന്നത്. എന്നാല്‍ പരിപ്പുകള്‍, സോയാബീന്‍സ്, കിഡ്‌നി ബീന്‍സ്, അരി, കടല, ഓട്‌സ് തുടങ്ങി പലതരത്തിലുള്ള വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം. കടുക്, ഉലുവ, റാഡിഷ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ മുളപ്പിച്ച് ഇലയോടുകൂടി കഴിക്കുന്നവരും നിരവധിയാണ്. പലതരത്തിലുള്ള നട്ട്‌സുകളും വിത്തുകളും മുളപ്പിച്ച് കഴിക്കാം.
മുളപ്പിച്ച് കഴിക്കുന്നതും അല്ലാതെ കഴിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. മുളപ്പിക്കുന്നതിലൂടെ വിത്തുകളിലെയും ധാന്യങ്ങളിലെയും പോഷകാംശം വര്‍ധിച്ച് അവ കൂടുതല്‍ ആരോഗ്യ സമ്പുഷ്ടമാകും. വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നതിലൂടെ അവയുടെ പുറമേയുള്ള, പൊതുവെ പോഷകരഹിതവും പോഷകങ്ങളുടെ ശരിയായ ആഗിരണത്തിന് തടസം നില്‍ക്കുന്നതുമായ തോടും തൊലിയും മൃദുവാക്കാന്‍ സഹായിക്കും. മാത്രമല്ല കുതിര്‍ത്ത് വെക്കുന്നത് ധാന്യങ്ങളിലെ വായു പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന അന്നജം നീക്കം ചെയ്യാനും ധാന്യങ്ങളും പയറുവര്‍ഗങ്ങളും എളുപ്പത്തില്‍ വേവുന്നതിനും സഹായിക്കും. മുളപ്പിച്ച് ധാന്യങ്ങള്‍ വേവിക്കാതെയും വേവിച്ചും കഴിക്കുന്നത് ജീവകങ്ങളുടെയും ധാതുക്കളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ശരിയായ ആഗിരണത്തിനും നല്ല ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. പോഷകങ്ങളുടെ കലവറയാണെന്നത് മാത്രമല്ല, മറ്റ് അനവധി ആരോഗ്യപരമായ നേട്ടങ്ങള്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ക്കുണ്ട്.
ദഹനം മെച്ചപ്പെടുത്തും
ധാന്യങ്ങളും പയറുകളും പച്ചക്കറികളും മുളപ്പിക്കുന്നത് അവയുടെ തൊലിയിലെ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാന്‍ സഹായിക്കും. വിത്തുകളില്‍ അടങ്ങിയിട്ടുള്ള ദഹനരസങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ ഫൈറ്റിക് ആസിഡ് തടസപ്പെടുത്തും. വിത്തുകളില്‍ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട നിരവധി എന്‍സൈമുകള്‍ ദഹനപ്രക്രിയ എളുപ്പത്തിലാക്കുകയും ശരിയായ രീതിയില്‍ ശാരീരിക ഉപാപചയം നടക്കുന്നുവെന്ന് ഉറപ്പാക്കുകയും ദഹന സമയത്ത് വയറിനുള്ളിലെ രാസപ്രക്രിയകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ഈ എന്‍സൈമുകള്‍ ഭക്ഷണത്തെ കൂടുതല്‍ ഫലപ്രദമായി വിഘടിപ്പിക്കുകയും അങ്ങനെ പോഷകാംശങ്ങളുടെ ആഗിരണം എളുപ്പത്തിലാക്കുകയും ചെയ്യും.
ഇതുകൂടാതെ മുളപ്പിക്കുന്നത് പയറുവര്‍ഗങ്ങളിലെയും പച്ചക്കറികളിലെയും ഫൈബര്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയും അതിലൂടെ ശരീരത്തില്‍ വിഷാംശങ്ങളും കൂടിക്കിടക്കുന്നത് ഒഴിവാക്കാനും ഉദരം ആരോഗ്യത്തോടെയും വൃത്തിയോടെയും ഇരിക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാനും ഫലപ്രദം
ശരീരഭാരം കുറയ്ക്കതില്‍ ഏറ്റവും മികച്ച പഴങ്ങളും പച്ചക്കറികളും നട്ട്‌സുകളും വിത്തുകളും കഴിക്കുന്നത് വളരെ നിര്‍ണായകമാണ്. മുളപ്പിച്ച ആഹാരസാധനങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ്. പോഷകസമ്പുഷ്ടമാണെന്നത് കൊണ്ട് മാത്രമല്ല, തീരെ കുറവ് കലോറിയാണ് അവയില്‍ അടങ്ങിയിരിക്കുന്നത് എന്നതുകൊണ്ടും വണ്ണം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഒറ്റമൂലിയാണ് മുളപ്പിച്ച ആഹാരസാധനങ്ങള്‍. മുളപ്പിച്ച ധാന്യങ്ങളില്‍ കാണപ്പെടുന്ന ഫൈബര്‍ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും വിശപ്പിന് കാരണമാകുന്ന പ്രധാനപ്പെട്ട ഹോര്‍മോണായ ഗ്രെലിന്റെ ഉല്‍പ്പാദനം പരിമിതപ്പെടുത്തുകയും ചെയ്യും. മുളപ്പിച്ച ചെറുപയറും ഉലുവയും പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ഏറ്റവും മികച്ച ആഹാരസാധനങ്ങളാണ്.
പ്രതിരോധശക്തിയും രക്തചംക്രമണവും മെച്ചപ്പെടുത്തും
മുളപ്പിച്ച ആഹാരസാധനങ്ങളില്‍ പ്രധാന ജീവകങ്ങളും അയേണ്‍, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം പോലുള്ള ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും പ്രധാനപ്പെട്ട അവയവങ്ങളില്‍ മതിയായ അളവില്‍ ശുദ്ധരക്തം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. അതുപോലെ, മുളപ്പിച്ച വിത്തുകളും പയറുകളും ശരീരത്തിലെ വൈറ്റമിന്‍ സിയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും അളവ് ത്വരിതപ്പെടുത്തും. ഇത് പ്രതിരോധ വ്യവസ്ഥയില്‍ ശ്വേതരക്താക്കളുക്കളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുകയും രോഗങ്ങളില്‍ നിന്നും അണുബാധയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ചില മുളപ്പിച്ച ആഹാരസാധനങ്ങളില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ദോഷകരമായ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല, ഇവയുടെ അണുനാശക ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ത്വക്കിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു
മുളപ്പിച്ച വിത്തുകളിലും പയറുകളിലും വൈറ്റമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇവ വളരെ മികച്ചതാണ്. വൈറ്റമിന്‍ എ കേശവളര്‍ച്ചയും കോശ വിഭജനവും സാധ്യമാക്കും. മാത്രമല്ല ത്വക്കിലെ ജലാംശം നിലനിര്‍ത്താനും ഇവ സഹായിക്കും. മാത്രമല്ല, മുളപ്പിച്ച ആഹാരസാധനങ്ങളിലുള്ള സിങ്ക് തലയോട്ടിയിലെ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിന് മുളപ്പിച്ച ആഹാരസാധനങ്ങള്‍ വളരെ നല്ലതാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.
അര്‍ബുദത്തെ പ്രതിരോധിക്കും
മുളപ്പിച്ച ആഹാരസാധനങ്ങളില്‍ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതും ഹൃദയത്തിനും കുടലിനും ഗുണം ചെയ്യുന്നതുമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മുളപ്പിക്കുന്നതിലൂടെ പയറുകളിലെയും ധാന്യങ്ങളിലെയും ഗ്ലൂക്കോറഫാനിന്റെ അളവ് വര്‍ധിക്കുമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. പലതരത്തിലുള്ള അര്‍ബുദങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട എന്‍സൈമാണ് ഗ്ലൂക്കോറഫാനിന്‍,