December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെബ്രുവരി റിപ്പോര്‍ട്ട് : വ്യാപാര കയറ്റുമതിയില്‍ നേരിയ ഇടിവ്, വ്യാപാരക്കമ്മിയില്‍ 26% വര്‍ധന

1 min read

എണ്ണ ഇതര- ജുവല്ലറി ഇതര ഇറക്കുമതി 7.40 ശതമാനം ഉയര്‍ന്ന് 23.85 ബില്യണ്‍ യുഎസ് ഡോളറിലെത്തി.

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഫെബ്രുവരിയിലെ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 0.25 ശതമാനം ഇടിഞ്ഞുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. അവലോകന മാസത്തില്‍ രാജ്യത്തെ ചരക്ക് കയറ്റുമതി 2020 ഫെബ്രുവരിയിലെ 27.74 ബില്യണ്‍ ഡോളറില്‍ നിന്ന് 27.67 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഡാറ്റ പ്രകാരം, കഴിഞ്ഞ മാസത്തില്‍, പെട്രോളിയം ഇതര കയറ്റുമതിയുടെ മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 3.55 ശതമാനം ഉയര്‍ന്ന് 25.16 ബില്യണ്‍ ഡോളറിലെത്തി. 2021 ഫെബ്രുവരിയില്‍ പെട്രോളിയം ഇതര, രത്നവും ആഭരണങ്ങളും അല്ലാത്തകയറ്റുമതിയുടെ മൂല്യം 22.48 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2020 ഫെബ്രുവരിയില്‍ ഇത് 21.28 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരുവന്നത്, 5.65 ശതമാനം വളര്‍ച്ച.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

2021 ഫെബ്രുവരിയില്‍ എണ്ണ ഇറക്കുമതി 8.99 ബില്യണ്‍ ഡോളറായിരുന്നു. 2020 ഫെബ്രുവരിയിലെ 10.78 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതിയെ അപേക്ഷിച്ച് 16.63 ശതമാനം ഇടിവ്. ചരക്കുകളുടെ വ്യാപാരത്തിലെ ഇന്ത്യയുടെ വ്യാപാരക്കമ്മി ഫെബ്രുവരിയില്‍ 12.88 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.16 ബില്യണ്‍ ഡോളറായിരുന്നു കമ്മി. 25.84 ശതമാനത്തിന്‍റെ വര്‍ധനയാണ് വ്യാപാരക്കമ്മിയുടെ കാര്യത്തില്‍ ഉണ്ടായത്.

എണ്ണ ഇതര- ജുവല്ലറി ഇതര ഇറക്കുമതി ഫെബ്രുവരിയില്‍ 7.40 ശതമാനം ഉയര്‍ന്ന് 23.85 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2020 ഫെബ്രുവരിയില്‍ ഇത് 22.21 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കയറ്റുമതി വളര്‍ച്ച പ്രകടമാക്കിയ പ്രധാന മേഖലകള്‍ മറ്റ് ധാന്യങ്ങള്‍ (542.06%), ഭക്ഷ്യ എണ്ണ (244.12%), ഇരുമ്പയിര് (167.79%), ചണം നിര്‍മ്മാണം (45.40%), അരി (30.10%) എന്നിവയാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3