Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എമിറേറ്റ്‌സ് മിയാമിലേക്ക് പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കും 

1 min read

നിലവില്‍ അമേരിക്കയിലേക്ക് 70 പ്രതിവാര സര്‍വ്വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത്

ദുബായ്: ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി അമേരിക്കയിലെ മിയാമിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ജൂലൈ 22 മുതല്‍ ദുബായില്‍ നിന്നും മിയാമിലേക്ക് ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

ബോയിംഗ് 777-300 ഇആര്‍ വിമാനങ്ങളാണ് ദുബായ് – മിയാമി സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കുക. മിയാമിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നതോടെ അമേരിക്കയില്‍ എമിറേറ്റ്‌സിന് സര്‍വ്വീസുള്ള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയരും. മിയാമി സര്‍വ്വീസുകള്‍ ഉള്‍പ്പടെ ആഴ്ചയില്‍ 70 വിമാന സര്‍വ്വീസുകളാണ് എമിറേറ്റ്‌സ് അമേരിക്കയിലേക്ക് നടത്തുന്നത്. ബോസ്റ്റണ്‍, ചിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഡള്ളാസ്, ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, സീറ്റില്‍, വാഷിംഗ്ടണ്‍ ഡിസി, ഒര്‍ലാഡോ എന്നീ എമിറേറ്റ്‌സ് സര്‍വ്വീസുകളുടെ മൊത്തം സീറ്റ് കപ്പാസിറ്റി 26,000 ആണ്.

  ഐ.കെ.ജി.എസ്: 1211 കോടിയുടെ 4 പദ്ധതികള്‍ക്ക് തുടക്കമായി

എമിറേറ്റ്‌സിന്റെ കാര്‍ഗോ ഡിവിഷനായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോയുടെ നിലവിലെ വ്യാപാര ശൃംഖലയിലേക്ക് പുതിയ സര്‍വ്വീസ് കൂട്ടിച്ചേര്‍ക്കും. 2020 ഒക്ടോബര്‍ മുതല്‍ സ്‌കൈകാര്‍ഗോ മിയാമിയിലേക്ക് ഷെഡ്യൂള്‍ പ്രകാരമുള്ള സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മിയാമിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കുന്നത് യാത്രാ വിപണിയുടെ വീണ്ടെടുപ്പ് സംബന്ധിച്ച വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്ന് എമിറേറ്റ്‌സ് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പറഞ്ഞു.

പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാവിലക്കുകള്‍ പിന്‍വലിക്കപ്പെട്ടതിന് ശേഷം കഴിയാവുന്നത്ര സര്‍വ്വീസുകള്‍ പുനഃരാരംഭിച്ച് പതുക്കെ വളര്‍ച്ച വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് എമിറേറ്റ്‌സ്. ഫുക്കറ്റ്, വെനീസ് എന്നീ നഗരങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എമിറേറ്റ്‌സ് വ്യക്തമാക്കിയിരുന്നു. വിലക്കുകള്‍ നീങ്ങിയതിന് ശേഷം 120 ലക്ഷ്യകേന്ദ്രങ്ങളിലേക്കുള്ള പാസഞ്ചര്‍ വിമാന സര്‍വ്വീസുകളാണ് എമിറേറ്റ്‌സ് പുനഃരാരംഭിച്ചിരിക്കുന്നത്.

  ജിയോജിത്തിന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 172 കോടി രൂപ

 മിയാമിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നതോടെ അമേരിക്കയില്‍ എമിറേറ്റ്‌സിന് സര്‍വ്വീസുള്ള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയരും. മിയാമി സര്‍വ്വീസുകള്‍ ഉള്‍പ്പടെ ആഴ്ചയില്‍ 70 വിമാന സര്‍വ്വീസുകളാണ് എമിറേറ്റ്‌സ് അമേരിക്കയിലേക്ക് നടത്തുന്നത്. ബോസ്റ്റണ്‍, ചിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഡള്ളാസ്, ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, സീറ്റില്‍, വാഷിംഗ്ടണ്‍ ഡിസി, ഒര്‍ലാഡോ എന്നീ എമിറേറ്റ്‌സ് സര്‍വ്വീസുകളുടെ മൊത്തം സീറ്റ് കപ്പാസിറ്റി 26,000 ആണ്.

Maintained By : Studio3