November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 പ്രീ ബുക്കിംഗ് ആരംഭിച്ചു

കൊച്ചി ഉള്‍പ്പെടെയുള്ള ഡുകാറ്റി ഡീലര്‍ഷിപ്പുകളില്‍ അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം  

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 മോട്ടോര്‍സൈക്കിളിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. ഡുകാറ്റി ഡീലര്‍ഷിപ്പുകളില്‍ ഒരു ലക്ഷം രൂപ നല്‍കി അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം. മള്‍ട്ടിസ്ട്രാഡ വി4, മള്‍ട്ടിസ്ട്രാഡ വി4 എസ് എന്നീ രണ്ട് വേരിയന്റുകളും ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

രണ്ട് വേരിയന്റുകളും 1,158 സിസി, വി4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 8,750 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഓരോ 15,000 കിലോമീറ്ററിലും ഓയില്‍ ചേഞ്ച് നടത്തിയാല്‍ മതി. വാല്‍വ് ക്ലിയറന്‍സ് പരിശോധനയും ക്രമീകരണവും ഓരോ 60,000 കിലോമീറ്ററിലും നടത്തിയാല്‍ മതിയെന്നും കമ്പനി വ്യക്തമാക്കി. മുന്നിലും പിന്നിലും റൈഡര്‍ അസിസ്റ്റന്‍സ് റഡാര്‍ സംവിധാനം ഇറ്റാലിയന്‍ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ വിവിധ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

വിപണി അവതരണം കഴിഞ്ഞാല്‍ അധികം വൈകാതെ ടെസ്റ്റ് റൈഡുകളും ഡെലിവറികളും ആരംഭിക്കും. കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡെല്‍ഹി എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എല്ലാ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിക്കും.

വില, വേരിയന്റുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വിപണി അവതരണ സമയത്ത് കമ്പനി പുറത്തുവിടും. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് 20 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സീരീസ് ആയിരിക്കും എതിരാളി.

Maintained By : Studio3