Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംജി സെഡ്എസ് ഇവിയുടെ പെട്രോള്‍ പതിപ്പിന് ‘ആസ്റ്റര്‍’ പേര് നല്‍കിയേക്കും  

2021 മൂന്നാം പാദത്തില്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും  

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് എംജി സെഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് എസ്‌യുവിയുടെ പെട്രോള്‍ വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. തല്‍ക്കാലം മോഡല്‍ കെ എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന എസ്‌യുവി 2021 മൂന്നാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവ പ്രധാന എതിരാളികളായിരിക്കും.

സെഡ്എസ് എന്ന നാമം ഒഴിവാക്കി പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് പുതിയ പേര് നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആസ്റ്റര്‍ എന്ന പേരിന് ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി. മിക്കവാറും ഈ പേരിലായിരിക്കും സെഡ്എസ് പെട്രോള്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. പുതിയ പേര് കൂടാതെ, പുതിയ അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍ എന്നിവയും കാണാനാകും.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

പുതിയ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബംപറുകള്‍ എന്നിവ ലഭിക്കും. 10.1 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ അപോള്‍സ്റ്ററി എന്നിവ കാറിനകത്തെ മാറ്റങ്ങളായിരിക്കും. എംജി സെഡ്എസ് ഇവിയില്‍ നല്‍കിയത് 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റമായിരുന്നു. കാബിന്‍ രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അതേ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണാനാകും.

എംജി മോട്ടോറിന്റെ പുതിയ എസ്‌യുവി രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോര്‍ 120 പിഎസ് കരുത്തും 150 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും മറ്റൊരു ഓപ്ഷന്‍. 163 പിഎസ് കരുത്തും 230 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

പത്ത് ലക്ഷത്തിനും 16 ലക്ഷം രൂപയ്ക്കുമിടയില്‍ പുതിയ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് എംജി മോട്ടോര്‍ ഇന്ത്യ എക്‌സ് ഷോറൂം വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം. വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി പരമാവധി പാര്‍ട്ടുകള്‍ ഇന്ത്യയില്‍നിന്ന് ശേഖരിക്കും. വിപണിയില്‍ അവതരിപ്പിച്ചാല്‍, എംജിയുടെ ഉല്‍പ്പന്ന നിരയില്‍ ഹെക്ടറിന് താഴെയായിരിക്കും ആസ്റ്ററിന് സ്ഥാനം.

Maintained By : Studio3