കേരളത്തില്‍ സാമുദായിക വിഭജനത്തിന് സിപിഎം ശ്രമം: കോണ്‍ഗ്രസ്
1 min readതിരുവനന്തപുരം: കേരളത്തെ സാമുദായികതലത്തില്‍ വിഭജിക്കാന്‍ ശ്രമിച്ചതിന് സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെതിരായ ആക്രമണം ആ ദിശയിലേക്കുള്ള നീക്കമാണ്. ഐശ്വര്യ കേരള യാത്രയ്ക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിനെ ഇസ്ലാമിക മതമൗലികവാദ സംഘടനയുമായി താരതമ്യപ്പെടുത്തിയതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളിനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ചതാണ് സിപിഎം. മതമൗലികവാദികളുമായി വിട്ടുവീഴ്ച നടത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് അന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് സംസ്ഥനത്തെ ഹിന്ദു വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള പാര്‍ട്ടിയുടെ നീക്കമാണെന്ന്് ചെന്നിത്തല ആരോപിച്ചു. ഇത് നയം അവര്‍ 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പരീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെ ഈ അജണ്ട സംസ്ഥാനത്ത് വിജയിക്കില്ല. കാരണം പാര്‍ട്ടിയുടെ ഈ തന്ത്രത്തെക്കുറിച്ച് ഹിന്ദു-മുസ്ലീം സുദായങ്ങള്‍ക്ക് വ്യക്തതയുണ്ടായിരുന്നു. കൂടാതെ ശബരിമലയുടെ പവിത്രത തകര്‍ക്കുന്നതില്‍ സിപിഎം നിര്‍ണായക പങ്കാണ് വഹിച്ചത്. ക്ഷേത്രാചാരത്തിനു വിരുദ്ധമായി യുവതികളെ ക്ഷേത്രദര്‍ശനത്തിന് സര്‍ക്കാര്‍ അനുവദിച്ചു. സിപിഐ-എം ഹിന്ദു സമുദായത്തിന് വേണ്ടിയല്ലെന്നും ശബരിമലയില്‍ സ്ത്രീകളെ സന്ദര്‍ശനത്തിന് അനുവദിച്ച് ഹിന്ദുക്കളെ അപമാനിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റ ശേഷം സിപിഐ എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ വിശദാംശങ്ങളും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുന്നതിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ യുവാക്കളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.