September 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതിരോധത്തിന്‍റെ വില : സ്വകാര്യ വിപണിയില്‍ വാക്സിന് വില കൂടും

1 min read
  • മേയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രം വാക്സിന്‍ നല്‍കില്ല
  • സംസ്ഥാനങ്ങള്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ 400 രൂപയ്ക്ക് വാങ്ങാം
  • നിലവില്‍ 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ വാക്സിന് ഈടാക്കുന്നത്

ന്യൂഡെല്‍ഹി: വാക്സിന്‍ നയം ഉദാരമാക്കിയതോടെ മേയ് മാസം മുതല്‍ സ്വകാര്യ ആശുപത്രികളിലെ വാക്സിന് വില കൂടും. നിലവില്‍ 250 രൂപയാണ് വാക്സിന്‍റെ ഒരു ഡോസിന് ഈടാക്കുന്നത്. ഇത് ഉയരും.

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാര്‍ പൂനവാല നേരത്തെ ഇത് സംബന്ധിച്ച് ബുധനാഴ്ച്ച പത്രക്കുറിപ്പ് പുറത്തിറക്കി. കോവിഷീല്‍ഡ് ഒരു ഡോസിന് 400 രൂപയ്ക്കാകും സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കാകും ഒരു ഡോസ് വാക്സിന്‍ വില്‍ക്കുക.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

റഷ്യയുടെ സ്പുട്നിക് ഢ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡോ. റെഡ്ഢീസ് ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. 750 രൂപയ്ക്ക് താഴെ സ്പുട്നിക് ഒരു ഡോസിന് വില നിശ്ചയിക്കാനാണ് ഡോ. റെഡ്ഢീസിന്‍റെ തീരുമാനമെന്ന് അറിയുന്നു. ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം വന്നിട്ടില്ല.

18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കുത്തിവയ്പ്പെടുക്കാനും പൊതുവിപണിയില്‍ കോവിഡ് വാക്സിന്‍ എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വിലയെപ്പറ്റിയുള്ള ആശങ്കകള്‍ വ്യാപകമായിരിക്കുന്നത്. സ്വകാര്യ വിപണിയില്‍ വാക്സിന്‍ വില്‍ക്കാന്‍ കഴിയുന്ന അളവ്, രാജ്യത്തെ വിതരണ ശൃംഖല, കയറ്റുമതിയുടെ സാഹചര്യം തുടങ്ങിയവയെ ആശ്രയിച്ചാകും വാക്സിന്‍ വില നിശ്ചയിക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്ക് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാവുന്ന സാഹചര്യവും ഇപ്പോഴുണ്ട്. എന്നാല്‍ ഇത് ഏത് വിലയിലാകും വാങ്ങുകയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ സംഭരണ വില ഇപ്പോള്‍ ഡോസിന് 150 രൂപയാണ്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യബോധത്തോടെ ഉള്ളതല്ല എന്നാണ് കമ്പനികളുടെ നിലപാട്.

  രാഷ്ട്രത്തിന്റെ ഉള്‍ഗ്രാമങ്ങളിലൂടെ എച്ച്ആര്‍ഡിഎസ്

ഫൈസര്‍, മോഡേണ, സ്പുട്നിക് ഢ, നൊവാക്സ്, കൊവാക്സിന്‍, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, കൊറോണവാക് തുടങ്ങിയവയാണ് അന്താരാഷ്ട്രതലത്തില്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്ന വാക്സിനുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുമെന്ന് തെളിയക്കപ്പെട്ടത് ഫൈസര്‍ വാക്സിനാണ്, 95 ശതമാനമാണ് ഇതിന്‍റെ കാര്യക്ഷമത നിരക്ക്. രണ്ടാം സ്ഥാനത്ത് മോഡേണയും മൂന്നാം സ്ഥാനത്ത് റഷ്യയുടെ സ്പുട്നിക്കുമാണ്. ഇന്ത്യയുടെ കൊവാക്സിന്‍റെ എഫിക്കസി നിരക്ക് 81 ശതമാനമാണ്.

അതേസമയം കേന്ദ്രത്തിന്‍റെ പുതിയ വാക്സിന്‍ നയത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്രത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നയമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു രാഷ്ട്രം ഒരു വില എന്നതാകണം വാക്സിന്‍ നയത്തിലും വേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

  ഫിസിക്സ്‌വാലാ ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3