September 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്ത് മൊത്തം വാക്‌സിനേഷൻ 121.06 കോടി ഡോസ് കഴിഞ്ഞു

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ (നവംബര്‍ 27, 2021) നല്‍കിയത് 121.06 കോടി ഡോസ് വാക്‌സിന്‍. രോഗമുക്തി നിരക്ക് 98.34 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,967 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,39,88,797 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,318 പേര്‍ക്ക് മാത്രമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.86%) കഴിഞ്ഞ 54 ദിവസമായി 2 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇന്ന് ആകെ നടത്തിയത് 63.82 കോടി പരിശോധനകള്‍.

  ആര്‍സിസി ന്യൂട്രാഫില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 134 കോടിയിലധികം (1,34,87,29,470) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട്.

Maintained By : Studio3