September 25, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രായം അറുപതിനുമുകളിലുള്ളവര്‍ക്കും ഇനി പ്രതിരോധ വാക്സിന്‍

1 min read

ന്യൂഡെല്‍ഹി: മാര്‍ച്ച് 1 മുതല്‍ ഇന്ത്യ കോവിഡ് -19 വാക്സിനുകള്‍ രണ്ട് മുന്‍ഗണനാ ഗ്രൂപ്പുകളിലേക്കുകൂടി നല്‍കാന്‍ തുടങ്ങും. 60 വയസിനു മുകളിലുള്ളവരും 45 വയസിനു മുകളില്‍ പ്രായമുള്ള രോഗികളും ഇതില്‍പെടുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. വാക്സിനേഷന്‍ ഡ്രൈവിന്‍റെ രണ്ടാം ഘട്ടമാണിതെന്നും 10 കോടി പേര്‍ക്ക് ഇത് ലഭ്യമാകുമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 16 മുതല്‍, ഇന്ത്യയിലുടനീളമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിവരികയാണ്. ആരോഗ്യ രംഗത്തെ മുന്‍നിര ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിവരികയാണ്.

  ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി, ഫ്‌ളാഗ് ഓഫ് സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നിര്‍വഹിക്കും

ബുധനാഴ്ചയോടെ മൊത്തം 1,07,67,000 പേര്‍ക്ക് വാക്സിനുകളുടെ ആദ്യഡോസ് ലഭിച്ചു. ഇതില്‍ 14 ലക്ഷത്തിന് രണ്ടാമത്തെ ഡോസും ലഭിച്ചു.ഇത് നാല് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍, കൊമോര്‍ബിഡിറ്റികളുള്ളവര്‍ എന്നിവരാണ് സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ ഡ്രൈവിനായി തിരിച്ചറിഞ്ഞ നാല് മുന്‍ഗണനാ ഗ്രൂപ്പുകള്‍. കാരണം അവര്‍ ഏറ്റവും വേഗം അണുബാധയ്ക്ക് ഇരയാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള 10,000 സര്‍ക്കാര്‍ ചികിത്സാ കസേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ വാക്സിനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ജാവദേക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ സൗകര്യങ്ങളില്‍ വാക്സിനേഷന്‍ എടുക്കുന്നവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സെപ്റ്റംബര്‍ 27 'ലോക ടൂറിസം ദിനം; കൂടുതല്‍ പൈതൃക സ്ഥലങ്ങള്‍ കാണുക. ഇതിലൂടെ, രാജ്യത്തിന്റെ മഹത്തായ ചരിത്രം പരിചയപ്പെടുക, പ്രാദേശിക ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക: പ്രധാനമന്ത്രി

സ്വകാര്യ ആശുപത്രികളില്‍ പോകുന്നവര്‍ വാക്സിനായി പണം നല്‍കേണ്ടിവരും. ആരോഗ്യ മന്ത്രാലയം, നിര്‍മാതാക്കള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവരുമായി കൂടിയാലോചിച്ച് അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ എന്ത് തുക ഈടാക്കണമെന്ന് തീരുമാനിക്കുമെന്ന് ജാവദേക്കര്‍ പറഞ്ഞു.ആരോഗ്യ, മുന്‍നിര തൊഴിലാളികള്‍ക്ക് കുത്തിവയ്പ്പ് സൗജന്യമായിരുന്നു. വാക്സിനേഷന്‍റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിച്ചു, “ജാവദേക്കര്‍ പറഞ്ഞു.

ഇന്ത്യന്‍ വാക്സിനേഷന്‍ പ്രോഗ്രാമില്‍ നിലവില്‍ രണ്ട് വാക്സിനുകളാണ് ഉള്‍പ്പെടുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മ കമ്പനിയായ അസ്ട്രാസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്. ഇത് പൂനെ ആസ്ഥാനമായുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഇന്ത്യയില്‍ നിര്‍മിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത തദ്ദേശീയ ഉല്‍പ്പന്നമാണ് കോവാക്സിന്‍. എസ്ഐഐ, ഭാരത് ബയോടെക് എന്നിവയില്‍ നിന്ന് ഏകദേശം 6 കോടി ഡോസ് വാക്സിനുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, അതില്‍ 1.5 കോടിയിലധികം തുക ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
അമേേരവാലിേെ മൃലമ

  എന്‍സിഡി വഴി 700 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിനാന്‍സ്
Maintained By : Studio3