November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗര്‍ഭിണികള്‍ക്ക് കോവിഡ്-19 വന്നാലും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കില്ല 

1 min read

നാലായിരത്തിലധികം ഗര്‍ഭിണികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍. 

കൊറോണ വൈറസ് ബാധിതരാകുന്ന ഗര്‍ഭിണികളില്‍ ഗര്‍ഭം അലസിപ്പോകാനോ ജനനത്തോടെ കുഞ്ഞ് മരിക്കാനോ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനോ ഉള്ള സാധ്യതയില്ലെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലും യുകെയിലുമായി 4,004 ഗര്‍ഭിണികളെ പങ്കെടുപ്പിച്ച് കൊണ്ട് ലണ്ടനിലെ ഇംപീരിയല്‍ കോളെജ് നടത്തിയ പഠനത്തിന്റേതാണ് ഈ കണ്ടെത്തല്‍. കോവിഡ്-19 മൂലം ഗര്‍ഭവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കൂടുന്നില്ലെന്നാണ് പഠനം പറയുന്നത്.

എളുപ്പത്തില്‍ രോഗം പിടിപെടാനിടയുള്ള വിഭാഗത്തിലാണ് ആരോഗ്യ മേഖല ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ പകര്‍ച്ചവ്യാധിക്കാലത്ത് ഗര്‍ഭിണികളായ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എന്നാല്‍ കോവിഡ് മൂലം ഗര്‍ഭിണികളില്‍ അപകട സാധ്യത വര്‍ധിക്കുമെന്നതിന് യാതൊരു തെളിവുകളും നിലവിലില്ലെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കുട്ടികളില്‍ കോവിഡ്-19 മൂലം സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗര്‍ഭസ്ഥ ശിശുക്കളിലും നവജാത ശിശുക്കളിലും ഇത് സത്യമാണെന്ന് ഇംപീരിയല്‍ കോളെജിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനവിധേയമാക്കിയ ഗര്‍ഭിണികളില്‍ ആരുടെയും കുഞ്ഞുങ്ങള്‍ കോവിഡ്-19 മൂലം മരണപ്പെട്ടില്ല. മാത്രമല്ല, പത്ത് ശതമാനം ഗര്‍ഭിണികളില്‍ മാത്രമാണ് ജനനശേഷം കുട്ടികള്‍ കോവിഡ് പൊസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കോവിഡ്-19 സ്ത്രീകളുടെ മരണസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഗര്‍ഭിണികള്‍ അല്ലാത്തവരിലും ഇതേ സാധ്യത നിലനില്‍ക്കുന്നതായി ഗവേഷകര്‍ പറയുന്നു.

കോവിഡ് പൊസിറ്റീവ് ആയ ഗര്‍ഭിണികള്‍ മാസം തികയുന്നതിന് മുമ്പ് പ്രസവിക്കുന്ന കേസുകള്‍ നിരവധിയാണ്. എന്നാല്‍ രോഗബാധ കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ നേരത്തെ പ്രസവം നടത്താന്‍ തീരുമാനിക്കുന്നത് കൊണ്ടാകാം ഇതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഗര്‍ഭം അലസി്‌പ്പോകാനോ പ്രസവത്തോടെ കുഞ്ഞ് മരിക്കാനോ കോവിഡ്-19  കാരണമാകില്ലെന്ന് ഇംപീരിയലിലെ ഒബ്‌സ്‌റ്റെട്രിക്‌സ് വിദഗ്ധന്‍ പ്രഫസര്‍ ക്രിസ്റ്റഫ് ലീസ് പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

പകര്‍ച്ചവ്യാധി കൂടുതലായിരുന്ന 2020 ജനുവരിക്കും ആഗസ്റ്റിനുമിടയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ 4,004 സ്ത്രീകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരെല്ലാം കോവിഡ് പോസിറ്റീവോ രോഗബാധ സംശയിച്ചവരോ ആയിരുന്നു. ഇതില്‍ 2,398 പേര്‍ അമേരിക്കയില്‍ നിന്നുള്ളവരും 1,606 പേര്‍ യുകെയില്‍ നിന്നുള്ളവരും ആണ്. യുകെയില്‍ 23 ഗര്‍ഭം അലസിപ്പോയ കേസുകളും എട്ട് പ്രസവത്തില്‍ കുഞ്ഞ് മരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലിത് യഥാക്രമം അഞ്ചും പത്തുമാണ്. എന്നാല്‍ നേരത്തെയും ഇതേ രീതിയിലുള്ള ഗര്‍ഭസ്ഥ ശിശുമരണവും പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്ന സംഭവങ്ങളും ഇവിടങ്ങളില്‍ നടന്നിരുന്നതായി അമേരിക്കയിലെയും യുകെയിലെയും മുന്‍കാല വിവരങ്ങള്‍ ചുണ്ടിക്കാണിച്ച് ഗവേഷകര്‍ പറയുന്നു. പഠന കാലയളവില്‍ 12 ഗര്‍ഭിണികള്‍ മരണപ്പെട്ടു. ഇതില്‍ എട്ട് പേര്‍ യുകെയിലും നാലുപേര്‍ അമേരിക്കയിലുമാണ്. എന്നാല്‍ ഈ മരണങ്ങളൊന്നംു ഗര്‍ഭവുമായി ബന്ധപ്പെട്ടല്ലെന്നാണ് ഗവേഷര്‍ വിശ്വസിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് മൂലം ഗര്‍ഭിണികളില്‍ അപകട സാധ്യത കൂടുന്നില്ലെങ്കിലും മറ്റ് വൈറസ് ജന്യ രോഗങ്ങള്‍ക്കുള്ളത് പോലെ കൊറോണ വൈറസിനും റിസ്‌കുകള്‍ ഉണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3