കോവിഡ് -19 വാക്സിനായി വാക്സിന്‍ കോള്‍ഡ് ചെയിന്‍ ഗോദ്റെജ് ശക്തിപ്പെടുത്തുന്നു
1 min readകേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് 150 കോടി രൂപയുടെ വിവിധ ഓര്‍ഡറുകള്‍ ലഭിച്ചു
കൊച്ചി: കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരേയുള്ള വാക്സിന്‍ സൂക്ഷിക്കുന്നതിനാവശ്യമായ മെഡിക്കല്‍ റെഫ്രിജറേറ്ററിന്റെ ഉല്‍പ്പാദന ശേഷി ഗോദ്റെജ് അപ്ലയന്‍സസ് 250 ശതമാനത്തോളം വര്‍ധിപ്പിച്ചതായി കമ്പനിയുടെ ബിസിനസ് ഹെഡ്ഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി അറിയിച്ചു. വര്‍ധിച്ച ഡിമാന്റ് കണക്കിലെടുത്ത് മെഡിക്കല്‍ റെഫ്രിജറേറ്ററിന്റെ പ്രതിവര്‍ഷ ഉല്‍പ്പാദനശേഷി 10,000 യൂണിറ്റില്‍ നിന്ന് 35,000 യൂണിറ്റിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് 150 കോടി രൂപയുടെ വിവിധ ഓര്‍ഡറുകള്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. കോവിഡ് രോഗ പ്രതിരോധ പരിപാടികളില്‍ സഹകരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും കമ്പനിക്ക് അന്വേഷണങ്ങളും ലഭിക്കുന്നുണ്ട്. വരും മാസങ്ങളില്‍ വാക്സിന്‍ വിതരണം ഏറ്റവും വേഗത്തിലാക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇതിനുള്ള അടിസ്ഥാന സൗകര്യമായ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഇന്ത്യന്‍ ഗൃഹോപകരണ വ്യവസായത്തിലെ മുന്‍നിര കമ്പനികളിലൊന്നായ ഗോദ്റെജ് അപ്ലയന്‍സസ് സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനുകള്‍ താപനിലയോടെ പെട്ടെന്നു പ്രതികരിക്കുന്നവയാണ്. അതിനാല്‍ വാക്സിനുകള്‍ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ 2-8 ഡിഗ്രിയിലാണ് വാക്സിനുകള്‍ സൂക്ഷിക്കുന്നത്. ഗോദ്റെജ് മൈനസ് 20 ഡിഗ്രിവരെയുള്ള കൂടുതല്‍ മെച്ചപ്പെട്ട മെഡിക്കല്‍ ഫ്രീസറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്-19 വാക്സിനുകള്‍ സൂക്ഷിക്കുവാന്‍ ഈ താപശ്രേണിയില്‍പ്പെട്ട റെഫ്രജിറേറ്ററുകള്‍ യോജിച്ചതാണ്.
ഷുവര്‍ ചില്‍ ടെക്നോളജി ഉപയോഗിച്ചാണ് ഗോദ്റെഡ് മെഡിക്കല്‍ റെഫ്രജിറേറ്റുകള്‍ രൂപകല്‍പ്പനെ ചെയ്തിട്ടുള്ളത്. വൈദ്യുതി വിച്ഛേദനം ഉണ്ടായാല്‍പ്പോലും 8-12 ദിവസത്തോളം 2-8 ഡിഗ്രി താപനില നില്‍നിര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് റെഫ്രജിറേറ്ററുകളുടെ രൂപകല്‍പ്പന. വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളില്‍ സോളാര്‍ വൈദ്യുതിയുമായി ബന്ധിപ്പിച്ച് ഇതേ ഫലം നിലനിര്‍ത്താനാകും.
ഗോദ്റെജിന്റെ ഡി-കൂള്‍ സാങ്കേതികവിദ്യകളോടെയുള്ള ഡീപ് ഫ്രീസറുകള്‍ പെട്ടെന്നു തണുപ്പിക്കുകയും അതു തുടര്‍ച്ചയായി സ്ഥിരതയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. പെന്റാ കൂള്‍ സാങ്കേതികവിദ്യ വഴി റെഫ്രജിറേഷനില്‍ ഉയര്‍ന്ന കാര്യക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യകള്‍ 3-4 മണിക്കൂര്‍ സമയത്തേക്ക് മൈനസ് 20 ഡിഗ്രി താപനില കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു. മെഡിക്കല്‍ റെഫ്രജിറേറ്ററുകള്‍ കുറഞ്ഞ വോള്‍ട്ടേജില്‍ (130 വോള്‍ട്ട്) പ്രവര്‍ത്തിക്കുകയും ചെയ്യും. മാത്രവുമല്ല, വളരെ പരിസ്ഥിതിസൗഹൃദമായിട്ടാണ് കമ്പനി റെഫ്രജിറേറ്ററുകള്‍ നിര്‍മിക്കുന്നത്. ഉയര്‍ന്ന ഊര്‍ജക്ഷമതയും ഇതിന്റെ പ്രത്യേകതയാണ്.
തങ്ങളുടെ മെഡിക്കല്‍ റെഫ്രജിറേറ്ററുരള്‍ ലോകാരോഗ്യ സംഘനടുടെ പിക്യുഎസ് സര്‍ട്ടിഫിക്കേഷനുള്ളതാണെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് അസോസിയേറ്റ് വൈസ് പ്രസിഡന്റും ന്യൂ ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയുമായ ജയ്ശങ്കര്‍ നടരാജന്‍ ചൂണ്ടിക്കാട്ടി.