യുഎസ്ടി-യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്
1 min readസിംകോണിന്‍റെ പ്രൊപ്രൈറ്ററി പ്രൊഡക്റ്റ് നിര്‍മാണത്തിനുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ജിനീയറിങ്ങ് സേവനങ്ങളാണ് യുഎസ്ടി വാഗ്ദാനം ചെയ്യുന്നത്
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോണ്‍ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി-യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിന്‍റെ സ്മാര്‍ട് ലൈറ്റിംഗ് കണ്‍ട്രോള്‍സ്, സ്മാര്‍ട്ട സിറ്റി പ്ലാറ്റ്ഫോംസ് എന്നിവ കാര്യക്ഷമമാക്കാനും നഗരങ്ങളിലും പൊതുജനോപകാര സേവന രംഗങ്ങളിലും സ്മാര്‍ട്ട് സിറ്റി അപ്ലിക്കേഷനുകളുടെ നേട്ടങ്ങള്‍ വേഗത്തിലാക്കാനും പങ്കാളിത്തം വഴിയൊരുക്കും.
ബഹുവര്‍ഷങ്ങളിലേക്കുള്ള കരാറിന് കീഴില്‍, യുഎസ്ടിയുടെ സെമി കണ്ടക്റ്റര്‍ വിഭാഗവും പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് സേവന വിഭാഗമായ യുഎസ്ടി ബ്ലൂകോഞ്ച് ടെക്നോളജീസും ചേര്‍ന്ന് സോഫ്റ്റ് വെയര്‍ വികസനം, മാനുഫാക്ചറിംഗ്, ആര്‍ & ഡി, സപ്ലൈ ചെയിന്‍, ഫേംവെയര്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകള്‍, മൊബിലിറ്റി എന്നിവയിലെല്ലാം ഹൈടെക് സേവനങ്ങള്‍ സിംകോണിന് നല്‍കും.
സിംകോണിന്‍റെ പ്രൊപ്രൈറ്ററി പ്രൊഡക്റ്റ് നിര്‍മാണത്തിനുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ജിനീയറിങ്ങ് സേവനങ്ങളാണ് യുഎസ്ടി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ടി-യുടെ വിദഗ്ധരായ ഹാര്‍ഡ്വെയര്‍, ഫേംവെയര്‍, സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ വിശ്വസനീയമായ പ്രൊഡക്റ്റ് ലൈനുകള്‍ രൂപപ്പെടുത്തും. വിതരണ ശൃംഖലയും സംഭരണവും മെച്ചപ്പെടുത്തി സാധ്യമായ ഇടങ്ങളില്‍ പ്രാദേശികവല്‍ക്കരണം നടപ്പിലാക്കാനും ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കും.
15-ലേറെ രാജ്യങ്ങളിലായി 5000-ത്തിലധികം സ്പെഷ്യലിസ്റ്റുകളാണ് യുഎസ്ടി യുടെ സെമികണ്ടക്റ്റര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച പത്ത് സെമികണ്ടക്റ്റര്‍ കമ്പനികളില്‍ എട്ടിനെയും പിന്തുണയ്ക്കുന്നത് വൈവിധ്യമാര്‍ന്ന ഈ ടാലന്‍റ് ബേസാണ്. യുഎസ്ടി-യുടെ സെമികണ്ടക്റ്റര്‍ മികവും ബ്ലൂകോഞ്ചിന്‍റെ ആഴത്തിലുള്ള പ്രൊഡക്റ്റ് എന്‍ജിനീയറിങ്ങ് ശേഷിയും ആഗോള വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സിംകോണിന്‍റെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.