വികസിത് ഭാരത് യൂത്ത് പാർലമെന്റ്

തിരുവനന്തപുരം: വികസിത ഭാരത സങ്കല്പങ്ങൾക്ക് അനുയോജ്യമായ തരത്തിൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങി. യുവാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള വേദി നൽകുന്ന ഈ പരിപാടിയിൽ 2025 ഫെബ്രുവരി 24 ന് 18നും 25നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. “വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?” എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ അപ്ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫെബ്രുവരി 27 മുതൽ മാർച്ച് 9 വരെയാണ് വീഡിയോ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാനുള്ള സമയം. കേരളത്തിൽ നാലിടങ്ങളിൽ വെച്ചാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മാർച്ച് 17നകം ജില്ലാ മത്സരങ്ങളും 20നകം സംസഥാനമത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന മത്സരത്തിൽ വിജയികളാകുന്ന 3 പേർക്കാണ് പാർലമെന്റ് മന്ദിരത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ രജിസ്റ്റർ ചെയ്യാൻ ഈ പോർട്ടലിൽ ലോഗിൻ ചെയ്യുക- https://mybharat.gov.in/mega_events/viksit-bharat-youth-parliament. കൂടുതൽ വിവരങ്ങൾക്ക് അതാത് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുമായും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ :7558892580.