കാരിഫോര്‍ സ്‌റ്റോറുകളില്‍ റോബോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു
1 min readസ്റ്റോക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി 11 ടാലി റോബോട്ടുകള്‍ കൂടിയാണ് കാരിഫോര്‍ സ്‌റ്റോറുകളില്‍ എത്തുക
ദുബായ്: സ്‌റ്റോക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി യുഎഇയിലെ കാരിഫോര്‍ സ്‌റ്റോറുകളില്‍ കൂടുതല്‍ റോബോട്ടുകളെ നിയോഗിക്കുന്നു. പതിനൊന്ന് പുതിയ റോബോട്ടുകളാണ് കാരിഫോറിന്റെ വിവിധ സ്‌റ്റോറുകളിലേക്ക് എത്തുന്നത്. 2019ല്‍ പലചരക്ക് സാധനങ്ങളുടെ സ്റ്റോക്ക് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന ഇന്‍വെന്ററി റോബോട്ടിനെ അവതരിപ്പിച്ച് കൊണ്ട് പശ്ചിമേഷ്യയില്‍ ആദ്യമായി ടാലി റോബോട്ടിനെ വിന്യസിച്ച റീട്ടെയ്‌ലറെന്ന നേട്ടം കാരിഫോര്‍ സ്വന്തമാക്കിയിരുന്നു.
30 കിലോഗ്രാം ഭാരവും 163 സെ.മീ നീളവുമുള്ള ടാലി റോബോട്ടുകള്‍ ക്യാമറയുടെയും സെന്‍സറുകളുടെയും സഹായത്തോടെയാണ് സാധനങ്ങളുടെ സ്റ്റോക്ക് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഒരു ദിവസം മൂന്ന് തവണ, പതിനയ്യായിരം ഉല്‍പ്പന്നങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. സ്റ്റോക്കിലെ പിഴവുകള്‍, സ്റ്റോക്കില്‍ ഇല്ലാത്ത സാധനങ്ങള്‍, വിലയിലെ വ്യത്യാസം, തെറ്റായ ബാര്‍കോഡുകള്‍, സ്‌റ്റോക്കുകള്‍ കൃത്യസ്ഥലത്ത് വെക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടെത്താനും ഈ റോബോട്ടുകള്‍ക്ക് സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിലൂടെ സ്റ്റോക്ക് പരിശോധനകളില്‍ സഹായിക്കാനും അങ്ങനെ സ്‌റ്റോര്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും ടാലി റോബോട്ടുകള്‍ സഹായകരമാണ്.
ഭാവി റീട്ടെയ്ല്‍ വ്യവസായത്തിന്റെ തുടക്കക്കാരാകാന്‍ മജീദ് അല്‍ ഫുട്ടൈം പ്രതിജ്ഞാബദ്ധരാണെന്നും നടപടിക്രമങ്ങളില്‍ മികവ് പുലര്‍ത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്വല്ക്കരിക്കുന്നതിനു