Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബ്രെന്‍റ് ക്രൂഡ് വില 80 ഡോളര്‍വരെ ഉയര്‍ന്നേക്കാം

1 min read

മുംബൈ: ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില 78-80 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് എംകേ വെല്‍ത്ത് മാനേജ്മെന്‍റ് നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട്. 68-70 യുഎസ് ഡോളറിനു താഴേക്ക് വില സമീപഭാവിയില്‍ പോകില്ലെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരേ യുഎസ് ഡോളറിന്‍റെ ശക്തി വര്‍ധിക്കുന്നതിന് അനുസരിച്ച് വിലക്കയറ്റം പരിമിതപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

എണ്ണ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു പ്രധാന ഘടകം യുഎസും ഇറാനും തമ്മിലുള്ള ആണവ കരാറിന്‍റെ സാധ്യതയും ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധവുമാണ്. അത്തരമൊരു ഉടമ്പടിയിലെത്തിയ ഉടന്‍ ഇറാനില്‍ നിന്നുള്ള വിതരണം വിപണിയില്‍ എത്തുമെന്നാണ് ഇതിനര്‍ത്ഥം. അതിനാല്‍, സ്വാഭാവികമായും വില കുറയണം. എന്നാല്‍ സമീപഭാവിയില്‍ ഈ വിതരണം പ്രതീക്ഷിച്ച് എണ്ണവില ഉയരാന്‍ തുടങ്ങുമെന്ന ശക്തമായ വീക്ഷണമാണ് നിലവിലുള്ളതെന്ന് എംകെയ് പറഞ്ഞു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വീണ്ടെടുക്കല്‍ തീര്‍ച്ചയായും നടക്കുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്, പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളിലും ഇത് പ്രകടമാണ്. ഏഷ്യയിലെ ആവശ്യകത പ്രീ-പാന്‍ഡെമിക് തലങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ല. എങ്കിലും ആവശ്യകത ഉയരുന്നത് വരും ദിവസങ്ങളില്‍ ഉയര്‍ന്ന എണ്ണവിലയ്ക്ക് വഴിയൊരുക്കുമെന്നും കമ്പനിയുടെ പഠനം പറയുന്നു.

പകര്‍ച്ചവ്യാധിക്ക് തൊട്ടുമുമ്പ് യുഎസിലെ ഉല്‍പ്പാദനം പ്രതിദിനം 13 ദശലക്ഷം ബാരലായിരുന്നു, അടുത്തിടെ അത് പ്രതിദിനം 11 ദശലക്ഷം ബാരലിലേക്ക് തിരിച്ചെത്തി.

Maintained By : Studio3