ഇന്ത്യന്‍ വിപുലീകരണത്തിന് 300 മില്യണ്‍ സമാഹരിച്ച് അപ്ലൈബോര്‍ഡ്
ന്യൂഡെല്‍ഹി: എഡ്ടെക് പ്ലാറ്റ്ഫോം ആയ അപ്ലൈബോര്‍ഡ് തങ്ങളുടെ സീരീസ് ഡി ഫണ്ടിംഗിലൂടെ 300 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി പ്രഖ്യാപിച്ചു. പുതിയ ഫണ്ടിംഗിന്‍റെ പ്രധാന ഭാഗം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും ടീമും വിപുലീകരിക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഒന്‍റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് അതിന്‍റെ ടീച്ചേഴ്സ് ഇന്നൊവേഷന്‍ പ്ലാറ്റ്ഫോം (ടിഐപി) വഴി നടത്തിയ നിക്ഷേപമാണ് ഫണ്ടിംഗ് റൗണ്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്.
സ്ഥാപിതമായതിനുശേഷം, അപ്ലൈബോര്‍ഡ് ഇതുവരെ 475 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ‘കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അന്തര്‍ദ്ദേശീയ യാത്രകള്‍ പരിമിതം ആക്കപ്പെട്ടതിനാല്‍, വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത ഞങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികളെയും പങ്കാളി സ്ഥാപനങ്ങളെയും റിക്രൂട്ട്മെന്‍റ് പങ്കാളികളെയും സഹായിക്കാന്‍ ഈ പുതിയ നിക്ഷേപം ഞങ്ങളെ സഹായിക്കും, “അപ്ലൈബോര്‍ഡിന്‍റെ സഹസ്ഥാപകനും സിഇഒയുമായ മാര്‍ട്ടിന്‍ ബസിരി പറഞ്ഞു.
അപ്ലൈബോര്‍ഡിന്‍റെ പ്രൊഡക്റ്റ് സ്ട്രാറ്റജി നിര്‍വചിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കേന്ദ്രമാണ് ഇന്ത്യയെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ഇതിനകം തന്നെ അപ്ലൈബോര്‍ഡ് ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ ബിസിനസ്സ് വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ യാത്രയില്‍ സഹായിക്കാനും ഫണ്ടിംഗ് സഹായിക്കും,” ജിഎം, ഹെഡ് കരുണ്‍ കന്‍ദോയ് പറഞ്ഞു.