Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബാങ്ക് ഓഫ് ബറോഡ ‘ബിഒബി വേൾഡ് ലൈറ്റ്’

1 min read

കൊച്ചി : രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഫീച്ചർഫോണുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആദ്യ സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സേവനമായ ‘ബിഒബി വേൾഡ് ലൈറ്റ് എന്ന മൊബൈല്‍ ബാങ്കിംഗ് ആപ്പ് ജിയോഫോണ്‍ പ്രൈമ 4ജി (JioPhone Prima 4G) ഡിവൈസുകളില്‍ ഇനി ലഭ്യമാകും. സ്മാർട്ട്‌ഫോണുകളിൽ മാത്രം പ്രവർത്തിക്കുന്ന പരമ്പരാഗത മൊബൈൽ ബാങ്കിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, താങ്ങാനാവുന്ന വിലയിൽ ഫീച്ചർ ഫോണുകളിൽ ദൈനംദിന ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായാണ് ബിഒബി വേൾഡ് ലൈറ്റ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ അപ്രാപ്യമായവര്‍ക്കും ലളിതമായ ബാങ്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ പദ്ധതിയൂടെ ലക്ഷ്യം. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും വളരെ എളുപ്പത്തിലുള്ള ഒരു ഓൺ-ബോർഡിങ് രീതിയിലൂടെ ഈ ആപ്പ് ലഭ്യമാകും. സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, കുറഞ്ഞ ഡാറ്റ ഉപയോഗത്തിലും കീപാഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലുമാണ് ബിഒബി വേള്‍ഡ് ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ലളിതമായ ഓണ്‍ബോര്‍ഡിംഗാണ് മറ്റൊരു സവിശേഷത. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും ലളിതമായ നടപടികളിലൂടെ ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ ജിയോഫോണ്‍ െ്രെപമ 4ജി ഹാന്‍ഡ്‌സെറ്റുകളില്‍ ഈ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ‘ജിയോ സ്‌റ്റോറില്‍’ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ആരംഭഘട്ടത്തില്‍ തന്നെ നിരവധി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സങ്കീര്‍ണതകളൊന്നുമില്ലാതെ തന്നെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യമാണ് ഇതില്‍ പ്രധാനം. സുരക്ഷിതമായി പണം കൈമാറാമെന്നതും പ്രത്യേകതയാണ്. മൊബൈല്‍ റീചാര്‍ജ്, ബില്ലുകള്‍ അടയ്ക്കല്‍ എന്നിവയും സാധ്യമാണ്. ഭാവിയില്‍ കൂടുതൽ സൗകര്യങ്ങള്‍ ആപ്പില്‍ കൂട്ടിച്ചേര്‍ക്കും. ‘സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് ലഭ്യമാക്കുക എന്നത് ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ഗണനയാണ്. ജിയോയുമായുള്ള ഈ സഹകരണം ഡിജിറ്റല്‍ വിടവ് നികത്താന്‍ സഹായിക്കും,’ ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി. ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നത് ബാങ്ക് ഓഫ് ബറോഡയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിലവില്‍, ബിഒബി വേള്‍ഡ് (‘bob World’ ) മൊബൈല്‍ ബാങ്കിംഗ് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും, ‘bob World Business’ വ്യാപാരികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുമാണ് സേവനം നല്‍കുന്നത്. ജിയോയുമായി കൈകോര്‍ത്ത് ‘bob World Lite’ അവതരിപ്പിക്കുന്നത്, സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തിന് പുറത്തുള്ളവരിലേക്കും ഡിജിറ്റല്‍ ബാങ്കിംഗ് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഇന്ത്യയില്‍ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ലളിതവും സുരക്ഷിതവുമായ ബാങ്കിംഗ് സേവനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായിക്കും. ഇത് ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ ഞങ്ങളെ സഹായിക്കുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സുസ്ഥിരമായ വളര്‍ച്ചയെന്ന ഞങ്ങളുടെ ദൗത്യത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു, ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.

  ആക്സിസ് നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ഇന്‍ഡക്സ് ഫണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3