Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോംഗ് വീൽബേസ് വേർഷൻ : ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ അവതരിച്ചു 

മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. 51.50 ലക്ഷം രൂപയില്‍ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നു

മുംബൈ: ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 330എല്‍ഐ ലക്ഷ്വറി ലൈന്‍ വേരിയന്റിന് 51.50 ലക്ഷം രൂപയും 320എല്‍ഡി ലക്ഷ്വറി ലൈന്‍ വേരിയന്റിന് 52.50 ലക്ഷം രൂപയും 330എല്‍ഐ എം സ്‌പോര്‍ട്ട് വേരിയന്റിന് 53.90 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ 3 സീരീസ് സെഡാന്റെ ലോംഗ് വീല്‍ബേസ് പതിപ്പാണ് 3 സീരീസ് ഗ്രാന്‍ ലിമോസിന്‍.3 സീരീസ് സെഡാനുമായി താരതമ്യം ചെയ്യുമ്പോള്‍ 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ വകഭേദത്തിന് 110 എംഎം വീല്‍ബേസ് കൂടുതലാണ്. ആകെ നീളവും ഇത്രയും അളവില്‍ വര്‍ധിച്ചു.വീല്‍ബേസ്, നീളം എന്നിവ യഥാക്രമം2,961 എംഎം, 4,819 എംഎം എന്നിങ്ങനെയാണ്.വീതിയില്‍ മാറ്റമില്ല. സ്റ്റാന്‍ഡേഡ് മോഡലിന്റെ അതേ 1,827 എംഎം. എന്നാല്‍ ഉയരം 28 എംഎം വര്‍ധിച്ചു. ഗ്രാന്‍ ലിമോസിന്‍ വകഭേദത്തിന് 1,463 മില്ലിമീറ്ററാണ് ഉയരം.സമാന കാറുകളുടെ കൂട്ടത്തിലെ ഏറ്റവും നീളമേറിയതും ഏറ്റവും കൂടുതല്‍ സ്ഥലസൗകര്യവുമുള്ള മോഡലാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍.വീല്‍ബേസ് വര്‍ധിച്ചതോടെ കാറിനകത്ത് 43 എംഎം അധികം ലെഗ്‌റൂം ലഭിക്കും. സ്റ്റാന്‍ഡേഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു മാത്രമാണ് അകത്തെ മാറ്റം.

12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 10.25 ഇഞ്ച് സ്‌ക്രീന്‍ എന്നിവ തുടരും.വയര്‍ലെസ് ചാര്‍ജിംഗ്, എയര്‍പ്യുരിഫൈര്‍, മൂന്ന് മേഖലകളായി വേര്‍തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, 16 സ്പീക്കറുകളോടെ ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. കാബിന്‍ ലേഔട്ടില്‍ മാറ്റമില്ല. അതേസമയം, പിന്‍ നിരയിലെ സീറ്റുകള്‍ കൂടുതല്‍ വലുതും കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതുമാണ്.

2. 0 ലിറ്റര്‍, 4 സിലിണ്ടര്‍, ഇരട്ട ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഓപ്ഷനുകള്‍. യഥാക്രമം 254 ബിഎച്ച്പി, 187 ബിഎച്ച്പി എന്നിങ്ങനെയാണ് പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നത്. രണ്ട് എന്‍ജിനുകളും 400 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചത്.

നിലവില്‍ ഇന്ത്യയില്‍ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ മോഡലിന് നേരിട്ടൊരു എതിരാളിയില്ല. മെഴ്‌സേഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ വന്നാല്‍ ഇതിനു പരിഹാരമാകും. മെഴ്‌സേഡസ് ബെന്‍സ് സി ക്ലാസ്, ഔഡി എ4, ജാഗ്വാര്‍ എക്‌സ്ഇ മോഡലുകളെയും എതിരാളികളായി പരിഗണിക്കാം.

 

Maintained By : Studio3