പശ്ചിമബംഗാള്‍, ആസാം താരപ്രചാരകരുടെ ഘോഷയാത്രയുമായി ബിജെപി
രണ്ടുസംസ്ഥാനങ്ങളിലും പ്രധാനമന്ത്രി തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കും
ന്യൂഡെല്‍ഹി: പശ്ചിമ ബംഗാള്‍, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ‘സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ’ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പുറത്തിറക്കി. ഇരു സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. കഴിഞ്ഞ ഞായറാഴ്ച കൊല്‍ക്കയിലെ പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുത്ത നടന്‍ മിഥുന്‍ ചക്രബര്‍ത്തിയെ പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍മാരില്‍ ഒരാളാക്കി. മാര്‍ച്ച് 9 ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ അരുണ്‍ സിംഗ് 40 സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയാണ് നല്‍കിയിട്ടുള്ളത്.
മോദിക്കും ചക്രബര്‍ത്തിക്കും പുറമെ പശ്ചിമ ബംഗാളിലെ ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ മുണ്ട, ധര്‍മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി, ബാബുല്‍ സുപ്രിയോ എന്നിവരും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരും പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വേട്ടുതേടും. മനോജ് തിവാരി, ലോക്കറ്റ് ചാറ്റര്‍ജി, രൂപ ഗാംഗുലി, ഷാനവാസ് ഹുസൈന്‍, കൈലാഷ് വിജയവര്‍ഗിയ, ദിലീപ് ഘോഷ്, സുവേന്ദു അധികാരി, രാജിബ് ബാനര്‍ജി, അരവിന്ദ് മേനോന്‍, അമിത് മാല്‍വിയ എന്നിവരാണ് മറ്റുള്ളവര്‍. നടി പായല്‍ സര്‍ക്കാര്‍, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ശ്രബന്തി ചാറ്റര്‍ജി എന്നിവരെയും പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍മാരാക്കിയിട്ടുണ്ട്.
ആസാമിലെ താര പ്രചാരകരുടെ പ്രത്യേക പട്ടികയില്‍ മോദി, നദ്ദ, ഷാ, ഗഡ്കരി, ബി സന്തോഷ്, മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഹിമാന്ത ബിശ്വ ശര്‍മ്മ, സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത് കുമാര്‍ ദാസ്, നരേന്ദ്ര സിംഗ് തോമര്‍, ജിതേന്ദ്ര സിംഗ്, ഇറാനി, മുഖ്താര്‍ അബ്ബാസ് നഖ്വി, മുഖ്യമന്ത്രിമാരായ പ്രേമ ഖണ്ടു, എന്‍ ബിരേന്‍ സിംഗ്, യോഗി ആദിത്യനാഥ്, ശിവരാജ്സിംഗ് ചൗഹാന്‍ എന്നിവ്ര്ഉള്‍പ്പെടുന്നു. പൂനം മഹാജന്‍, തിവാരി, രവി കിഷന്‍ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളുടെ പേരുകളും ആസാമിലെ സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.