October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബയോകോണ്‍ അറ്റാദായത്തില്‍ 17% ഇടിവ്

1 min read

ബയോകോണിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 169 കോടി രൂപയായി. മുന്‍ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബയോഫാര്‍മ കമ്പനി 203 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ വരുമനം അതേസമയം 7 ശതമാനം വര്‍ധിച്ച് 1753 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. മുഖ്യ പ്രവര്‍ത്തന വരുമാനം 31 ശതമാനമാണെന്ന് കമ്പനി അറിയിച്ചു. ബയോസിമിലര്‍ ബിസിനസ് 11 ശതമാനം വര്‍ധിച്ച് 769 കോടി രൂപയിലെത്തി.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍
Maintained By : Studio3