ഭാരത് പേ-യുടെ രണ്ടാം ഗ്രൂപ്പ് പ്രസിഡന്റായി ഗൗതം കൗശിക്
1 min readന്യൂഡെല്‍ഹി: പ്രമുഖ ധനകാര്യ സേവന കമ്പനിയായ ഭാരത്‌പേ തങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് പ്രസിഡന്റായി ഗൗതം കൗശിക്കിനെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഭാരത്‌പേയില്‍ എത്തുന്നതിന് മുമ്പ് പേബാക്ക് ഇന്ത്യയുടെ സിഇഒയും എംഡിയും ആയിരുന്നു കൗശിക്. അവിടെ അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ലോയല്‍റ്റി പ്രോഗ്രാമിന് നേതൃത്വം നല്‍കി.
പേയ്മെന്റ്, ധനകാര്യ സേവന മേഖലകളില്‍ വിജയകരമായ മള്‍ട്ടി-മില്യണ്‍ ഡോളര്‍ ബിസിനസുകളെ നയിച്ച കൗശിക് ഭാരത്‌പേ-യുടെ സഹസ്ഥാപകനും സിഇഒയുമായ അഷ്നീര്‍ ഗ്രോവറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അമേക്‌സ് മുന്‍ സിഎഫ്ഒ ആയ കൗശിക് അമേരിക്കന്‍ എക്‌സ്പ്രസിലും ഒന്നിലധികം ചുമതലകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ എക്‌സ്പ്രസില്‍ ചേരുന്നതിന് മുമ്പ് ഗൗതം മുംബൈയിലെ ടാറ്റ സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു.
രാജ്യത്ത് അതിവേഗം വളരുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പാണ് ഭരത്‌പേ. കഴിഞ്ഞ 2.5 വര്‍ഷത്തിനിടയില്‍ ടീം അതിവേഗത്തിലുള്ള മുന്നേറ്റം നടത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ക്കായി ധനകാര്യ സേവന പശ്ചാത്തലം മാറ്റിമറിക്കുന്നതിനുള്ള ആസ്വാദ്യകരമാകുമെന്ന് വിശ്വസിക്കുന്നുവെന്ന് കൗശിക് പറഞ്ഞു.