Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബഹ്‌റൈനില്‍ രണ്ടാഴ്ചത്തേക്ക് പള്ളികളിലെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെച്ചു

1 min read

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് പള്ളികളിലെ പ്രാര്‍ത്ഥനകളും മറ്റ് മതപരിപാടികളും നിര്‍ത്തിവെച്ചു. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ്-19യുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പ്രാര്‍ത്ഥനകള്‍ പുനഃരാരംഭിക്കുകയെന്ന് ജസ്റ്റിസ് , ഇസ്ലാമിക് അഫയേഴ്‌സ് കാര്യ മന്ത്രാലയം അറിയിച്ചു.

പകര്‍ച്ചവ്യാധി പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സിന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. കോവിഡ്-19 കേസുകളിലെ വര്‍ധന കണക്കിലെടുത്ത് പ്രായമായവര്‍ക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരാധനാലയങ്ങളിലെ കൂട്ടം ചേര്‍ന്നുള്ള പ്രാര്‍ത്ഥന ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മൂന്നാഴ്ചത്തേക്ക് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും സര്‍വ്വകലാശാലകളും നഴ്‌സറികളും വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറണമന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Maintained By : Studio3