ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട്
കൊച്ചി: എസ്&പി ബിഎസ്ഇ സെന്‍സെക്സ് ടിആര്‍ഐയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ടിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. ഫെബ്രുവരി 8ന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഫെബ്രുവരി 22-ന് അവസാനിക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങള്‍ക്കും നിക്ഷേപിക്കാം. പാസീവ് നിക്ഷേപ രീതികള്‍ കൂടുതലായി സ്വീകരിക്കുന്ന നിക്ഷേപകരുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതിയെന്നും, വൈവിധ്യവല്‍കൃതമായ നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് പദ്ധതിയുടെ അവരണത്തിലൂടെ ദൃശ്യമാണെന്നും ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.