പുതിയ ഗെയിമിംഗ് അനുഭവത്തിന് അസൂസ് ആര്‍ഒജി ഫോണ്‍ 5
ആര്‍ഒജി ഫോണ്‍ 5, ആര്‍ഒജി ഫോണ്‍ 5 പ്രോ, ആര്‍ഒജി ഫോണ്‍ 5 അള്‍ട്ടിമേറ്റ് (ലിമിറ്റഡ്) എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഗെയിമിംഗ് ഫോണ്‍ വരുന്നത്
അസൂസ് ആര്‍ഒജി ഫോണ്‍ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍ഒജി ഫോണ്‍ 5, ആര്‍ഒജി ഫോണ്‍ 5 പ്രോ, ആര്‍ഒജി ഫോണ്‍ 5 അള്‍ട്ടിമേറ്റ് (ലിമിറ്റഡ്) എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഗെയിമിംഗ് ഫോണ്‍ വരുന്നത്. മൂന്ന് ഫോണുകള്‍ക്കും 144 ഹെര്‍ട്‌സ് സാംസംഗ് അമോലെഡ് ഡിസ്‌പ്ലേ ലഭിച്ചു. ആര്‍ഒജി ഫോണ്‍ 3 മോഡലിനേക്കാള്‍ 23 ശതമാനം അധികം ബ്രൈറ്റ്‌നസ് നല്‍കിയതാണ് പുതിയ ഫോണുകളെന്ന് അവകാശപ്പെടുന്നു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ് കരുത്തേകുന്നത്.
അസൂസ് ആര്‍ഒജി ഫോണ്‍ 5 വരുന്നത് രണ്ട് വേരിയന്റുകളിലാണ്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 57,999 രൂപയുമാണ് വില. ഗ്ലോസി ഫിനിഷുകളില്‍ ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. 16 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിലാണ് അസൂസ് ആര്‍ഒജി ഫോണ്‍ 5 പ്രോ ലഭിക്കുന്നത്. 69,999 രൂപയാണ് വില. ഫാന്റം ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ വാങ്ങാം. അസൂസ് ആര്‍ഒജി ഫോണ്‍ 5 അള്‍ട്ടിമേറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ 18 ജിബി റാം, 512 ജിബി സ്റ്റോറേജ് വേരിയന്റിന് 79,999 രൂപ വില നിശ്ചയിച്ചു. മാറ്റ് ഫിനിഷില്‍ സ്റ്റോം വൈറ്റ് കളര്‍ ഓപ്ഷനില്‍ ലഭ്യമാണ്. മൂന്ന് ഫോണുകളും എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഓപ്ഷണല്‍ ആര്‍ഒജി കുനായ് 3 ഗെയിംപാഡ്, പ്രൊഫഷണല്‍ ഡോക്ക്, ആര്‍ഒജി ക്ലിപ്പ്, ലൈറ്റിംഗ് ആര്‍മര്‍ കേസ് എന്നിവയും കൂടെ അവതരിപ്പിച്ചു. രണ്ട് ‘എയര്‍ട്രിഗര്‍’ ബട്ടണുകള്‍, ഒരു കിക്ക്സ്റ്റാന്‍ഡ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്ന എയ്‌റോആക്റ്റീവ് കൂളര്‍ 5 സഹിതമാണ് ഫോണ്‍ വരുന്നത്.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന അസൂസ് ആര്‍ഒജി ഫോണ്‍ 5 പ്രവര്‍ത്തിക്കുന്നത് ആര്‍ഒജി യുഐ, സെന്‍യുഐ കസ്റ്റം ഇന്റര്‍ഫേസ് സഹിതം ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2448 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ നല്‍കി. വീക്ഷണ അനുപാതം, റിഫ്രെഷ് റേറ്റ്, പരമാവധി ബ്രൈറ്റ്‌നസ് എന്നിവ യഥാക്രമം 20.4:9, 144 ഹെര്‍ട്‌സ്, 1200 നിറ്റ്. ഡിസി ഡിമ്മിംഗ് സപ്പോര്‍ട്ട് ലഭിച്ചതാണ് ഡിസ്‌പ്ലേ. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് സുരക്ഷയൊരുക്കും.
ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 660 ജിപിയു ലഭിച്ചു. ഗെയിംകൂള്‍ 5 എന്ന ഓള്‍ ന്യൂ തെര്‍മല്‍ ഡിസൈന്‍ നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ആര്‍ഒജി ഫോണ്‍ 3 പോലെ, എയര്‍ട്രിഗര്‍ 5, ഡുവല്‍ ഫ്രണ്ട് ഫയറിംഗ് സ്പീക്കറുകള്‍, മള്‍ട്ടി ആന്റിന വൈഫൈ, ക്വാഡ് മൈക് നോയ്‌സ് കാന്‍സലിംഗ് അറേ എന്നിവയോടെയാണ് ആര്‍ഒജി ഫോണ്‍ 5 വരുന്നത്. മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവത്തിനായി അള്‍ട്രാസോണിക് ബട്ടണുകള്‍ നല്‍കി. കൂടാതെ, അള്‍ട്ടിമേറ്റ് വേരിയന്റിലെ പിറകിലെ കവറില്‍ രണ്ട് അധിക കപ്പാസിറ്റീവ് ഇടങ്ങള്‍ നല്‍കി.
എഫ്/1.8 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സോണി ഐഎംഎക്‌സ്686 സെന്‍സര്‍, എഫ്/2.4 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്‍കി. മുന്നില്‍ എഫ്/2.45 ലെന്‍സ് സഹിതം 24 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.
മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ എക്‌സ്റ്റേണല്‍ എച്ച്ഡിഡി സപ്പോര്‍ട്ട് ചെയ്യും. 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, എന്‍എഫ്‌സി, താഴെയും വശത്തുമായി രണ്ട് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. എക്‌സ്റ്റേണല്‍ ആക്‌സസറികള്‍ക്കായി പോഗോ പിന്‍ കണക്റ്റര്‍ നല്‍കി.
ആര്‍ഒജി ഫോണ്‍ 3 പോലെ, ആര്‍ഒജി ഫോണ്‍ 5 സ്മാര്‍ട്ട്‌ഫോണിന്റെ പിറകിലെ ആര്‍ഒജി ലോഗോയുടെ താഴെ ആര്‍ജിബി ലൈറ്റ് നല്‍കി. ആര്‍ഒജി വിഷന്‍ കളര്‍ പിഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് പ്രോ വേരിയന്റിന് ലഭിച്ചത്. ആര്‍ഒജി വിഷന്‍ മോണോക്രോം പിഎംഒഎല്‍ഇഡി ഡിസ്‌പ്ലേ ലഭിച്ചതാണ് അള്‍ട്ടിമേറ്റ് വേരിയന്റ്. കസ്റ്റമൈസ് ചെയ്യാവുന്ന ഗ്രാഫിക്‌സ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് രണ്ട് ആര്‍ഒജി ഫോണുകളിലെയും പിഎംഒഎല്‍ഇഡി ഡിസ്‌പ്ലേ.
ഡുവല്‍ സെല്‍ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 65 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 172.8 എംഎം, 77.2 എംഎം, 10.29 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 238 ഗ്രാമാണ് ഭാരം.