ബോട്ട് ഫ്‌ളാഷ് വാച്ച് അവതരിപ്പിച്ചു
ബോട്ട് വെബ്‌സൈറ്റ്, ആമസോണ്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. 2,499 രൂപയാണ് വില
ന്യൂഡെല്‍ഹി: ബോട്ട് ‘ഫ്‌ളാഷ് വാച്ച്’ സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വലതു വശത്തായി സിംഗിള്‍ ബട്ടണ്‍ നല്‍കി. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍ അളവ് എന്നിവ നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ബോട്ട് ഫ്‌ളാഷ് വാച്ച്. പത്ത് സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്. ഐപി68 ഡസ്റ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിംഗ് ലഭിച്ചു. നിരവധി വാച്ച് ഫേസുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.
2,499 രൂപയാണ് വില. ബോട്ട് വെബ്‌സൈറ്റ്, ആമസോണ്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. ആക്റ്റീവ് ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, വിവിഡ് റെഡ് എന്നീ മൂന്ന് സ്ട്രാപ്പ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
വൃത്താകൃതിയില്‍ 1.3 ഇഞ്ച് കപ്പാസിറ്റീവ് കളര്‍ എല്‍സിഡി ടച്ച് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. വലതുവശത്ത് ഒരു ഫിസിക്കല്‍ ബട്ടണ്‍ കാണാം. ഡുവല്‍ ടോണ്‍ സിലിക്കോണ്‍ സ്ട്രാപ്പുകള്‍ സഹിതം മെറ്റാലിക് ഡിസൈന്‍ ലഭിച്ചു. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്യുന്നതിന് ബ്ലൂടൂത്ത് 5.0 വേര്‍ഷനാണ് നല്‍കിയത്.
200 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഏഴ് ദിവസം വരെ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. രണ്ട് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. മാഗ്നറ്റിക് ചാര്‍ജര്‍ ലഭിക്കും. 15 മുതല്‍ 20 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ സമയം ലഭിക്കും. നടത്തം, ഓട്ടം, സൈക്ലിംഗ്, ബാസ്‌ക്റ്റ്‌ബോള്‍ തുടങ്ങി പത്ത് സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്. 24 മണിക്കൂര്‍ ഹൃദയമിടിപ്പ് നിരീക്ഷണം കൂടാതെ ഉറക്കം, എസ്പിഒ2 എന്നിവയും നിരീക്ഷിക്കും.
മീഡിയ കണ്‍ട്രോള്‍, ഫോണ്‍ നോട്ടിഫിക്കേഷനുകള്‍, അലാം, റിമൈന്‍ഡറുകള്‍, കാമറ കണ്‍ട്രോള്‍ തുടങ്ങിയവ സവിശേഷതകളാണ്. ആറ് വാച്ച് ഫേസുകളോടെയാണ് സ്മാര്‍ട്ട്‌വാച്ച് വരുന്നത്. 33 ഗ്രാമാണ് ഭാരം.