October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാല് ഗെയിമിംഗ് ലാപ്‌ടോപ്പുകളുമായി അസൂസ്

അസൂസ് ആര്‍ഒജി ഫ്‌ളോ എക്‌സ്13, അസൂസ് ആര്‍ഒജി സെഫൈറസ് ഡുവോ 15 എസ്ഇ, 2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി15, 2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി14 എന്നീ ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്

ഇന്ത്യയില്‍ ആര്‍ഒജി ഫ്‌ളോ, ആര്‍ഒജി സെഫൈറസ് ശ്രേണികളിലായി അസൂസ് നാല് ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു. അസൂസ് ആര്‍ഒജി ഫ്‌ളോ എക്‌സ്13, അസൂസ് ആര്‍ഒജി സെഫൈറസ് ഡുവോ 15 എസ്ഇ, 2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി15, 2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി14 എന്നീ ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്. എഎംഡി റൈസന്‍ 5000 എച്ച് സീരീസ് മൊബീല്‍ പ്രൊസസറുകളാണ് ഈ ലാപ്‌ടോപ്പുകള്‍ക്ക് കരുത്തേകുന്നത്. വ്യത്യസ്ത നിലകളില്‍ വെയ്ക്കുന്നതിന് 360 ഡിഗ്രിയില്‍ തിരിയുന്ന ‘എര്‍ഗോലിഫ്റ്റ്’ വിജാഗിരി ലഭിച്ചതാണ് അസൂസ് ആര്‍ഒജി ഫ്‌ളോ എക്‌സ്13. അതേസമയം, 180 ഡിഗ്രി ‘എര്‍ഗോലിഫ്റ്റ്’ വിജാഗിരി നല്‍കിയതാണ് 2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി15. ബില്‍റ്റ് ഇന്‍ ആര്‍ഒജി ‘സ്‌ക്രീന്‍പാഡ് പ്ലസ്’ സഹിതം ഇരട്ട ഡിസ്‌പ്ലേ ലഭിച്ചതാണ് അസൂസ് ആര്‍ഒജി സെഫൈറസ് ഡുവോ 15 എസ്ഇ.

അസൂസ് ആര്‍ഒജി ഫ്‌ളോ എക്‌സ്13 ലാപ്‌ടോപ്പിന് 1,19,990 രൂപയാണ് വില. അസൂസ് എക്‌സ്‌ക്ലുസീവ് സ്‌റ്റോറുകള്‍, ആര്‍ഒജി സ്‌റ്റോറുകള്‍, ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളില്‍ ലഭിക്കും. അസൂസ് ആര്‍ഒജി സെഫൈറസ് ഡുവോ 15 എസ്ഇ ലാപ്‌ടോപ്പിന് 2,99,990 രൂപ വില വരും. അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍, ആര്‍ഒജി സ്‌റ്റോറുകള്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. 2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി15 ലാപ്‌ടോപ്പിന് 1,37,990 രൂപയാണ് വില. അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍, ആര്‍ഒജി സ്‌റ്റോറുകള്‍, ഫ്‌ളിപ്കാര്‍ട്ട്, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളില്‍ ലഭിക്കും. 2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി14 ലാപ്‌ടോപ്പിന് 94,990 രൂപ നല്‍കിയാല്‍ മതി. അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍, ആര്‍ഒജി സ്‌റ്റോറുകള്‍, ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. മെയ് 26 ന് എല്ലാ ലാപ്‌ടോപ്പുകളുടെയും വില്‍പ്പന ആരംഭിച്ചു.

  ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍
Maintained By : Studio3