September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിപണി പിടിക്കാന്‍ അസൂസ് ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍

ആര്‍ഒജി ഫ്‌ളോ, ആര്‍ഒജി സെഫൈറസ് ശ്രേണികളിലായി ഇന്ത്യയില്‍ നാല് ഗെയിമിംഗ് ലാപ്‌ടോപ്പുകളാണ് കഴിഞ്ഞ ദിവസം അസൂസ് അവതരിപ്പിച്ചത്. ഓരോ മോഡലിന്റെയും സ്‌പെസിഫിക്കേഷനുകളാണ് ഇനി പറയുന്നത്.  

അസൂസ് ആര്‍ഒജി ഫ്‌ളോ എക്‌സ്13

അള്‍ട്രാ പോര്‍ട്ടബിള്‍ 2 ഇന്‍ 1 ഗെയിമിംഗ് ലാപ്‌ടോപ്പാണ് അസൂസ് ആര്‍ഒജി ഫ്‌ളോ എക്‌സ്13. പുതിയ ‘ആര്‍ഒജി എക്‌സ്ജി മൊബീല്‍’ എക്‌സ്റ്റേണല്‍ ജിപിയുമായി പെയര്‍ ചെയ്യാം. മഗ്നീഷ്യം അലോയ് ബോഡി കൂടാതെ ‘ഗ്രാവിറ്റി വേവ്’ ഡിസൈന്‍ നല്‍കിയതിനാല്‍ വെള്ളമൊഴുകുന്നതുപോലെ തോന്നും. 120 ഹെര്‍ട്‌സ് വരെ റിഫ്രെഷ് നിരക്ക്, 16:10 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 13.4 ഇഞ്ച് യുഎച്ച്ഡി ഐപിഎസ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കി. ഗൊറില്ല ഗ്ലാസിന്റെ സുരക്ഷ ഉണ്ടായിരിക്കും. എഎംഡി റൈസന്‍ 9 5900എച്ച്എസ്, എഎംഡി റൈസന്‍ 7 5800എച്ച്എസ് പ്രൊസസറുകളാണ് കരുത്തേകുന്നത്. എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ജിപിയുകള്‍ നല്‍കി. 16 ജിബി വരെ റാം, ഒരു ടിബി വരെ എസ്എസ്ഡി എന്നിവ ലഭിച്ചു. എച്ച്ഡി 720പി വെബ്കാം, വൈറ്റ് ബാക്ക്‌ലിറ്റ് കീബോര്‍ഡ് എന്നിവയും സവിശേഷതകളാണ്. 62 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. രണ്ട് സ്പീക്കറുകള്‍ നല്‍കി. ഒരു ആര്‍ഒജി എക്‌സ്ജി മൊബീല്‍ ഇന്റര്‍ഫേസ്, ഒരു യുഎസ്ബി ടൈപ്പ് എ പോര്‍ട്ട്, രണ്ട് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, ഒരു ഓഡിയോ കോംബോ ജാക്ക്, ഒരു എച്ച്ഡിഎംഐ 2.0 പോര്‍ട്ട് എന്നിവയാണ് പോര്‍ട്ടുകള്‍. വൈഫൈ 6, ബ്ലൂടൂത്ത് 5.2 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. 1.3 കിലോഗ്രാമാണ് ലാപ്‌ടോപ്പിന് ഭാരം.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

അസൂസ് ആര്‍ഒജി സെഫൈറസ് ഡുവോ 15 എസ്ഇ

300 ഹെര്‍ട്‌സ് വരെ റിഫ്രെഷ് നിരക്ക് സഹിതം 15.6 ഇഞ്ച് മെയിന്‍ ഡിസ്‌പ്ലേ, 60 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് സഹിതം 14.09 ഇഞ്ച് യുഎച്ച്ഡി സെക്കന്‍ഡറി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവ ലഭിച്ചതാണ് അസൂസ് ആര്‍ഒജി സെഫൈറസ് ഡുവോ 15 എസ്ഇ. എഎംഡി റൈസന്‍ 9 5900എച്ച്എക്‌സ് പ്രൊസസറാണ് കരുത്തേകുന്നത്. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3080 ജിപിയു നല്‍കി. റെയ്ഡ് 0 സഹിതം 32 ജിബി റാം, ഒരു ടിബി എസ്എസ്ഡി ലഭിച്ചു. മൂന്ന് യുഎസ്ബി ടൈപ്പ് എ പോര്‍ട്ടുകള്‍, ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഒരു എച്ച്ഡിഎംഐ 2.0 പോര്‍ട്ട്, ഒരു മൈക്രോഎസ്ഡി കാര്‍ഡ്, ഒരു ഓഡിയോ കോംബോ ജാക്ക്, ഒരു ആര്‍ജെ45 പോര്‍ട്ട് എന്നിവ പോര്‍ട്ടുകളില്‍ ഉള്‍പ്പെടുന്നു. 90 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി15


165 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 300 നിറ്റ് തെളിച്ചം, ഡിസിഐ പി3 100 ശതമാനം കളര്‍ ഗാമറ്റ് എന്നിവ സഹിതം 15 ഇഞ്ച് ക്യുഎച്ച്ഡി (2560, 1440 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. എഎംഡി റൈസന്‍ 9 5900എച്ച്എസ്, എഎംഡി റൈസന്‍ 7 5800 എച്ച്എസ് പ്രൊസസറുകളാണ് കരുത്തേകുന്നത്. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3070 ജിപിയു വരെ നല്‍കി. 48 ജിബി വരെ റാം, ഒരു ടിബി വരെ എസ്എസ്ഡി ലഭിച്ചു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയതാണ് ബാക്ക്‌ലിറ്റ് കീബോര്‍ഡ്. വൈഫൈ 6 ഉള്‍പ്പെടെയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. രണ്ട് യുഎസ്ബി ടൈപ്പ് എ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, ഒരു മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, ഒരു എച്ച്ഡിഎംഐ 2.0 പോര്‍ട്ട്, ഒരു 3.5 എംഎം ഓഡിയോ കോംബോ ജാക്ക്, ഒരു കെന്‍സിംഗ്ടണ്‍ ലോക്ക്, ഒരു ആര്‍ജെ45 പോര്‍ട്ട് എന്നിവയാണ് പോര്‍ട്ടുകള്‍. 90 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 1.9 കിലോഗ്രാമാണ് ലാപ്‌ടോപ്പിന് ഭാരം. 2 വേ എഐ നോയ്‌സ് കാന്‍സലേഷന്‍, ഡോള്‍ബി ആറ്റ്‌മോസ്, ഹൈ റെസലൂഷന്‍ സര്‍ട്ടിഫിക്കേഷന്‍ സവിശേഷതകളാണ്.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

2021 അസൂസ് ആര്‍ഒജി സെഫൈറസ് ജി14

അഡാപ്റ്റീവ് സിങ്ക് സഹിതം 14 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി (2560, 1440 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ നല്‍കിയാണ് അസൂസ് ആര്‍ഒജി സെഫൈറസ് ജി14 പരിഷ്‌കരിച്ചത്. എഎംഡി റൈസന്‍ 9 5900എച്ച്എസ്, എഎംഡി റൈസന്‍ 7 5800 എച്ച്എസ് പ്രൊസസറുകള്‍ കരുത്തേകുന്നു. എന്‍വിഡിയ ആര്‍ടിഎക്‌സ് 3060 ജിപിയു വരെ ലഭിച്ചു. 16 ജിബി വരെ റാം, 2 ടിബി വരെ എസ്എസ്ഡി നല്‍കി. ബാക്ക്‌ലിറ്റ് കീബോര്‍ഡ് കൂടാതെ പവര്‍ ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. രണ്ട് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി ടൈപ്പ് എ പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ 2.0, ഒരു ഓഡിയോ കോംബോ ജാക്ക്, ഒരു കെന്‍സിംഗ്ടണ്‍ ലോക്ക് എന്നിവയാണ് പോര്‍ട്ടുകള്‍. 76 വാട്ട് ഔര്‍ ബാറ്ററി ഉപയോഗിക്കുന്നു. 1.7 കിലോഗ്രാമാണ് ഭാരം.

Maintained By : Studio3