ഐടി നിയമം : നടപടികള്‍ അറിയിക്കാന്‍ 15 ദിവസം നല്‍കി കേന്ദ്രം

ന്യൂഡെല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിനായുള്ള എല്ലാ വിശദാംശങ്ങളും നിയമങ്ങള്‍ പാലിക്കുന്നതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതിയും അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 15 ദിവസത്തെ സമയം നല്‍കി. ഒടിടി, ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ക്ക് നിയമപ്രകാരം രൂപംനല്‍കിയതായി 60 ഓളം പ്രസാധകരും അവരുടെ അസോസിയേഷനുകളും മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് പ്ലാറ്റ്ഫോമുകള്‍ക്കുള്ള അറിയിപ്പില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു.
ഡിജിറ്റല്‍ മീഡിയ പ്രസാധകര്‍ മന്ത്രാലയത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. എന്നിരുന്നാലും പുതിയ നിയമ പ്രകാരം വാര്‍ത്താ, കറന്‍റ് അഫയേഴ്സ് ഉള്ളടക്കത്തിന്‍റെ പ്രസാധകരും ഓണ്‍ലൈന്‍ ക്യൂറേറ്റഡ് ഉള്ളടക്കത്തിന്‍റെ പ്രസാധകരും ചില വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നത് വ്യവസ്ഥ ചെയ്യുന്നു. വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ എന്നിവയിലെ വിശദാംശങ്ങള്‍ക്ക് പുറമെ പരാതി പരിഹാര സംവിധാനത്തെക്കുറിച്ചും മന്ത്രാലയം വിവരങ്ങള്‍ തേടിയിട്ടുണ്ട്.
അറിയിപ്പ് നല്‍കി 15 ദിവസത്തിനുള്ളില്‍ പ്രസാധകര്‍ക്ക് വിവരങ്ങള്‍ ബാധകമായ ഫോര്‍മാറ്റില്‍ മന്ത്രാലയത്തിന് നല്‍കാം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രം പുതിയ നിയമങ്ങള്‍ കൊണ്ടുവ