August 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏറെ സൗകര്യം  : എക്‌സ്‌റേയില്‍ നിന്ന് കൊവിഡ് സാധ്യത തിരിച്ചറിയാന്‍ ആപ്പ്

എക്‌സ്‌റേസേതു എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വികസിപ്പിച്ചത് ആര്‍ട്ട്പാര്‍ക്ക്  

ബെംഗളൂരു: നെഞ്ചിന്റെ എക്‌സ്‌റേയില്‍ നിന്ന് കൊവിഡ് സാധ്യത തിരിച്ചറിയാനുള്ള ആപ്പുമായി ആര്‍ട്ട്പാര്‍ക്ക്. എക്‌സ്‌റേസേതു എന്ന് പേരിട്ടിരിക്കുന്ന ആപ്പ് കൊവിഡ് പരിശോധനകളും മറ്റും കുറവായ ഗ്രാമപ്രദേശങ്ങളിലെ ഡോക്ടര്‍മാരെ സഹായിക്കുന്നതിന് വികസിപ്പിച്ചതാണ്. എഐ (നിര്‍മിത ബുദ്ധി) സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആപ്പുമായി ഡോക്ടര്‍മാര്‍ക്ക് വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ടിലൂടെ ആശയവിനിമയം നടത്താം. രോഗിയുടെ ചെസ്റ്റ് എക്‌സ്‌റേയുടെ ചിത്രം എടുത്ത് ഇതില്‍ അപ്‌ലോഡ് ചെയ്താല്‍ കൊവിഡ് സാധ്യത ഉണ്ടോയെന്ന റിപ്പോര്‍ട്ട് മറുപടിയായി അയച്ചുതരും. ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി റിസല്‍ട്ടുകള്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ടാകും.

  ടിസിഎസ് ഗൂഗിള്‍ ക്ലൗഡ് സഹകരണം

ആരോഗ്യ പരിശോധന നടത്തുന്നതിന് ഏത് ഡോക്ടര്‍ക്കും എക്‌സ്‌റേസേതു.കോം സന്ദര്‍ശിച്ച് ‘ട്രൈ ദ ഫ്രീ എക്‌സ്‌റേസേതു ബീറ്റ’ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. അപ്പോള്‍ പ്ലാറ്റ്‌ഫോം ആ വ്യക്തിയെ മറ്റൊരു പേജിലേക്ക് റീഡയറക്റ്റ് ചെയ്യും. അതില്‍ ആ വ്യക്തിക്ക് വെബ് മുഖേനയോ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേനയോ വാട്‌സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടില്‍ ഏര്‍പ്പെടാം. അതിനുശേഷം അവര്‍ രോഗിയുടെ എക്‌സ്‌റേ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അനോട്ടേറ്റഡ് ചിത്രങ്ങളോടുകൂടിയ രണ്ട് പേജ് ഓട്ടോമേറ്റഡ് ഡയഗ്‌നോസ്റ്റിക്‌സ് കരസ്ഥമാക്കാന്‍ കഴിയും. ഈ റിപ്പോര്‍ട്ട് ഡോക്ടറുടെ പരിശോധനയ്ക്കായി ഒരു ലോക്കലൈസ്ഡ് ഹീറ്റ്മാപ്പ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.

  2024-25-ലെ സമുദ്രോല്പന്ന കയറ്റുമതി 62,408.45 കോടി രൂപയുടേത്

ഇന്ത്യയില്‍ എഐ, റോബോട്ടിക്‌സ് ഗവേഷണങ്ങള്‍ക്കായി സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ ആരംഭിച്ച സ്ഥാപനമാണ് ആര്‍ട്ട്പാര്‍ക്ക്. കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ചേര്‍ന്നുള്ള 230 കോടി രൂപയുടെ സീഡ് ഫണ്ട് അടിസ്ഥാനമാക്കിയാണ് ആര്‍ട്ട്പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

Maintained By : Studio3